Advertisment

യുജിസി–നെറ്റ് ഡിസംബർ 6 മുതൽ 22 വരെ നടക്കും

ജൂനിയർ റിസർച് ഫെലോഷിപ്പോടെ (JRF) ഗവേഷണത്തിനും, സർവകലാശാലകളി ലോ കോളജുകളിലോ മാനവിക വിഷയങ്ങളിലടക്കം അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനുമുള്ള യോഗ്യതാപരീക്ഷയായ യുജിസി–നെറ്റ് (നാഷനൽ എലിജിബിലിറ്റി ടെസ്‌റ്റ്) ഡിസംബർ 6 മുതൽ 22 വരെ നടക്കും.

New Update
hgfdfghjkl

ജൂനിയർ റിസർച് ഫെലോഷിപ്പോടെ (JRF) ഗവേഷണത്തിനും, സർവകലാശാലകളി ലോ കോളജുകളിലോ മാനവിക വിഷയങ്ങളിലടക്കം അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനുമുള്ള യോഗ്യതാപരീക്ഷയായ യുജിസി–നെറ്റ് (നാഷനൽ എലിജിബിലിറ്റി ടെസ്‌റ്റ്) ഡിസംബർ 6 മുതൽ 22 വരെ നടക്കും. ഓൺലൈൻ അപേക്ഷ ഈമാസം 28നു വൈകിട്ട് 5 വരെ. വെബ് : https://ugcnet.nta.ac.in & https://ugcnet.ntaonline.in. അപേക്ഷാഫീ 1150 രൂപ 29നു രാത്രി 11.50 വരെയടയ്ക്കാം; പിന്നാക്കം, സാമ്പത്തികപിന്നാക്കം 600 രൂപ; പട്ടിക, ഭിന്നശേഷി, ട്രാൻസ്ജെൻഡർ 325 രൂപ. ജിഎസ്ടിയും ബാങ്ക് ചാർജും പുറമേ. ഒന്നിലേറെ അപേക്ഷ പാടില്ല.

Advertisment

പട്ടിക / പിന്നാക്ക വിഭാഗങ്ങൾക്കുള്ള ദേശീയ ഫെലോഷിപ്പുകൾ ലഭിക്കുന്നതിന് യുജിസി– നെറ്റിലോ യുജിസി – സിഎസ്ഐആർ– നെറ്റിലോ യോഗ്യത തെളിയിക്കേണ്ടതുണ്ട്. ഭാഷകളും സംഗീതവും കായികവിദ്യാഭ്യാസവും നിയമവും ഉൾപ്പെടെയുള്ള മാനവിക വിഷയങ്ങൾ, കംപ്യൂട്ടർ / ഇലക്ട്രോണിക് / എൻവയൺമെന്റൽ / ഫൊറൻസിക് മുതലായ സയൻസ്‌ വിഷയങ്ങൾ, ഇന്ത്യൻ നോളജ് സിസ്റ്റം തുടങ്ങിയ ശാഖകളുൾപ്പെടെ 83 വിഷയങ്ങളിൽ യുജിസി–നെറ്റ് എഴുതാം. 55% മാർക്കോടെ മാസ്റ്റർ ബിരുദം വേണം; പിന്നാക്ക, പട്ടിക, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 50%. അവസാന വർഷ വിദ്യാർഥികളെയും പരിഗണിക്കും.

ജെആർഎഫിന് പ്രായം 2023 ഡിസംബർ ഒന്നിനു 30 കവിയരുത്; പിന്നാക്ക, പട്ടിക, ഭിന്നശേഷി, ട്രാൻസ്ജെൻഡർ, വനിതാ അപേക്ഷകർക്ക് 35 വരെയാകാം. അസിസ്റ്റന്റ് പ്രഫസർ അപേക്ഷകർക്ക് ഉയർന്ന പ്രായപരിധിയില്ല. അസിസ്റ്റന്റ് പ്രഫസർ യോഗ്യത മാത്രം നേടുന്നവരെ ജെആർഎഫിനു പരിഗണിക്കില്ല. പക്ഷേ ജെആർഎഫ് യോഗ്യതയുള്ളവർക്ക് അസിസ്റ്റന്റ് പ്രഫസർ ജോലിക്കും അപേക്ഷിക്കാം.കംപ്യൂട്ടർ ഉപയോഗിച്ചുള്ള ടെസ്റ്റ് നടത്തുന്നത് നാഷനൽ ടെസ്റ്റിങ് ഏ‍ജൻസി. 2 പേപ്പറുകൾ, 3 മണിക്കൂർ. ദിവസം 2 ഷിഫ്റ്റ് വീതമുണ്ടായിരിക്കും.

ഒന്നാം പേപ്പർ: 50 ചോദ്യം, 100 മാർക്ക്. അധ്യാപന / ഗവേഷണ അഭിരുചി, യുക്തിചിന്ത, പൊതുവിജ്ഞാനം, ആശയഗ്രഹണം, ബഹുമുഖചിന്ത മുതലായവ

രണ്ടാം പേപ്പർ: 100 ചോദ്യം, 200 മാർക്ക്, തിരഞ്ഞെടുത്ത വിഷയം

എല്ലാം നിർബന്ധ ചോദ്യങ്ങൾ. നെഗറ്റീവ് മാർക്കില്ല. കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രമുണ്ട്. എല്ലാ വിഷയങ്ങളുടെയും സിലബസ് www.ugcnetonline.in/syllabus-new.php എന്ന സൈറ്റിലുണ്ട്.

രണ്ടു പേപ്പറും നിർബന്ധമായും എഴുതണം. യോഗ്യത ലഭിക്കാൻ 2 പേപ്പറും ചേർത്ത് 40% മാർക്ക് നേടണം. പട്ടിക, പിന്നാക്ക, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗക്കാരെങ്കിൽ 35%. ഓരോ വിഷയത്തിലും ഓരോ കാറ്റഗറിയിലും 2 പേപ്പറും എഴുതിയവരിൽ 6% പേർക്ക് അസിസ്റ്റന്റ് പ്രഫസറാകാൻ യോഗ്യത ലഭിക്കും. ഇതിൽ കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരം സംവരണം പാലിക്കും.അപേക്ഷാരീതിയടക്കം പൂർണവിവരങ്ങളടങ്ങിയ ഇൻഫർമേഷൻ ബുള്ളറ്റിൻ വെബ്സൈറ്റിലുണ്ട്. സംശയപരിഹാരത്തിന് 011-40759000; ugcnet@nta.ac.in.വിവരങ്ങൾ അപ്പപ്പോൾ അറിയാൻ മൊബൈൽ ഫോണിൽ SANDES ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാനും എൻടിഎ നിർദേശിച്ചിട്ടുണ്ട്.

ugc-net
Advertisment