Advertisment

കൊല്ലം പുനലൂരിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു; പിന്നാലെ വന്ന മൂന്ന് ബൈക്കുകളും ഇടിച്ചുകയറി; ഏഴുപേർക്ക് പരിക്ക്

New Update

publive-image

Advertisment

 

കൊല്ലം: ജില്ലയിൽ വാഹനാപകടത്തിൽ ഒരു മരണം. ഏഴു പേർക്ക് പരിക്കേറ്റു. പുനലൂർ- അഞ്ചൽ പാതയിൽ കരവാളൂർ പിറക്കൽ പാലത്തിന് സമീപമാണ് അപകടം. വേലംകോണം ചാരുംകുഴി പുത്തൻവീട്ടിൽ സ്വാതി പ്രകാശ് ആണ് മരിച്ചത്.

ബുള്ളറ്റും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയും അതിന് പുറകിലായി വന്ന മറ്റ് മൂന്ന് ബൈക്കുകളും ഇടിച്ചുകയറുകയുമായിരുന്നു. അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കരവാളൂർ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട ആനയെ ആഘോഷപൂർവ്വം കൊണ്ടുവരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്.

 

 

 

 

Advertisment