Advertisment

"Let’s Break It Together" ൽ ഇന്ന് അരങ്ങിലെത്തുന്നത് അതുല്യപ്രതിഭകളായ എർഡിംഗ്ടണിലെ ബർണാർഡ് ബിജു, ബനഡിക്ട് ബിജു സഹോദരങ്ങൾക്കൊപ്പം സാൻസിയ സാജു, മറീന ബിജു എന്നിവരും ബർമിംഗ്ഹാമിലെ ആകാഷ് സെബാസ്റ്റ്യൻ, ആഷിഷ് സെബാസ്റ്റ്യൻ സഹോദരങ്ങളും.... ആഗസ്റ്റിലെ ആദ്യ പ്രോഗ്രാം തന്നെ അവിസ്മരണീയമാകും....

New Update

Let’s Break It Together" ൽ ഇന്ന് ആഗസ്റ്റ് മാസത്തിലെ ആദ്യ ലൈവ് പ്രോഗ്രാമിനായി അരങ്ങിലെത്തുന്നത് അതുല്യപ്രതിഭകളായ എർഡിംഗ്ടണിലെ ബർണാർഡ് ബിജു, ബനഡിക്ട് ബിജു സഹോദരങ്ങൾക്കൊപ്പം സാൻസിയ സാജു, മറീന ബിജു എന്നിവരും ബർമിംഗ്ഹാമിലെ ആകാഷ് സെബാസ്റ്റ്യൻ, ആഷിഷ് സെബാസ്റ്റ്യൻ സഹോദരങ്ങളുമുൾപ്പെടുന്ന ടീമിൻ്റെ ഇന്നത്തെ പരിപാടി പ്രേക്ഷകരെ അവിസ്മരണീയമായ ഒരു ലോകത്തിലേക്ക് കൊണ്ടു ചെന്നെത്തിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

Advertisment

publive-image

യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക്

മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ "LET'S BREAK IT TOGETHER" ൽ ഇന്ന് വൈകുന്നേരം അഞ്ചിന്ന് (ഇൻഡ്യൻ സമയം രാത്രി 9.30) ആസ്വാദകർക്ക് മുന്നിലെത്തുന്നത് ആറ് അതുല്യ പ്രതിഭകളാണ്. എർഡിംഗ്ടണിൽ നിന്നുള്ള സഹോദരങ്ങളായ ബർണാർഡ് ബിജു, ബനഡിക്ട് ബിജു എന്നിവരും സാൻസിയ സാജു, മറീന ബിജു, ബർമിംഗ്ഹാമിൽ നിന്നുള്ള മറ്റൊരു സഹോദരങ്ങളായ ആകാഷ് സെബാസ്റ്റ്യനും ആഷിഷ് സെബാസ്റ്റ്യനുമാണ്.

പിതാവ് ബിജു കൊച്ചുതെള്ളിയിലിന്റെ സംഗീത പാരമ്പര്യം പിന്തുടരുന്ന ബർണാർഡും ബനഡിക്ടും, നന്നേ ചെറുപ്പം മുതൽ സംഗീത പരിശീലനം ആരംഭിച്ചു. വളരെ നന്നായി കീബോർഡ്‌ വായിക്കുന്ന ബർണാർഡ് ഒരു പ്രഫഷണൽ സൌണ്ട് എഞ്ചിനീയറെ പോലും അതിശയിപ്പിക്കുന്ന തരത്തിൽ ശബ്ദ നിയന്ത്രണവും ശബ്ദ മിശ്രണവും കൂടി കൈകാര്യം ചെയ്യുന്ന മിടുക്കനാണ്. ബിഷപ്പ് വാൽഷ് കാത്തലിക് സ്കൂളിൽ ഇയർ 11 വിദ്യാർത്ഥിയായ ഈ 16 വയസ്സ്കാരൻ ഇതിനോടകം നിരവധി വേദികളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ചർച്ച് കൊയറിലെ സജീവാംഗം കൂടിയാണ് ബർണാർഡ്.

ഡ്രംസിലും റിഥം പാഡിലും തന്റെ പ്രതിഭ പ്രകടിപ്പിക്കുന്ന ബനഡിക്ട് , ബർണാർഡിന്റെ ഇളയ സഹോദരനാണ്. ബിഷപ്പ് വാൽഷ് കാത്തലിക് സ്കൂളിൽ ഇയർ 10 വിദ്യാർത്ഥിയാണ് ഈ 15 വയസ്സ്കാരൻ. ചർച്ച് കൊയറിലെ സജീവാംഗമായ ബനഡിക്ട് നിരവധി വേദികളിൽ ഇതിനോടകം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

സട്ടൻ കോൾഡ്ഫീൽഡ് ഗ്രാമർ സ്കൂൾ ഫോർ ഗേൾസിലെ ഇയർ 8 വിദ്യാർത്ഥിനിയായ സാൻസിയ വളരെ ചെറിയ പ്രായം മുതൽ സംഗീത പരിശീലനം ആരംഭിച്ചു. കർണാട്ടിക് മ്യൂസിക്, നൃത്തം എന്നിവയിൽ പരിശീലനം നേടുന്ന ഈ 14 വയസുകാരി ഗായിക, എർഡിംഗ്ടൺ മലയാളി അസ്സോസ്സിയേഷൻ്റെ പരിപാടികളിലും, യുക്മ കലാമേള, MJSSA കലാമേള തുടങ്ങി നിരവധി വേദികളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരു നർത്തകി കൂടിയായ സാൻഷിയ ഹെവൻലി വോയ്സ് യു കെ ടീം അംഗമാണ്.

സെന്റ്. എഡ്മൺഡ് കാംപിയൻ സ്കൂളിൽ ഇയർ 7 വിദ്യാർത്ഥിനിയായ മറീന ഒരു നല്ല ഗായികയാണ്. UKKCA കലാമേളയിൽ സമ്മാനാർഹയായ ഈ 12 വയസ്സ്കാരി എർഡിംഗ്ടൺ മലയാളി അസ്സോസ്സിയേഷൻ്റെ ഉൾപ്പടെ നിരവധി വേദികളിൽ തന്റെ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്.

കിംഗ് എഡ്വാർഡ്സ് ആസ്റ്റൺ ഗ്രാമർ സ്കൂൾ ഇയർ 9 വിദ്യാർത്ഥിയായ ആകാഷ് വളരെ ചെറിയ പ്രായം മുതൽ കീബോർഡിൽ പരിശീലനം നേടി വരുന്നു. ബൈബിൾ കലോത്സവം, സ്വന്തം അസോസിയേഷനായ BCMC യുടെ ഉൾപ്പെടെ നിരവധി വേദികളിൽ പങ്കെടുത്തിട്ടുള്ള ഈ 14 വയസ്സ്കാരൻ ചർച്ച് കൊയറിലും സജീവാംഗമാണ്.

കിംഗ് എഡ്വാർഡ്സ് ആസ്റ്റൺ ഗ്രാമർ സ്കൂൾ ഇയർ 8 വിദ്യാർത്ഥിയായ ആഷിഷ് ആകാഷിന്റെ ഇളയ സഹോദരനാണ്. ചേട്ടനെപോലെ കീബോർഡിൽ തല്പരനായ ആഷിഷ് BCMC പ്രോഗ്രാംസ്, ബൈബിൾ കലോത്സവം ഉൾപ്പടെ നിരവധി വേദികളിൽ പങ്കെടുത്തിട്ടുണ്ട്. ചർച്ച് കൊയറിലും സജീവാംഗമാണ് ഈ 13 വയസ്സ്കാരൻ. യു കെ യിലെ അറിയപ്പെടുന്ന ഗായകനും മ്യുസീഷ്യനുമായ ബിജു കൊച്ചുതെള്ളിയിലിന്റെ ശിഷ്യരാണ് ആകാഷും ആഷിഷും.

"LET'S BREAK IT TOGETHER" ലൈവ് ഷോയിൽ മലയാളികളുടെ സംഗീത വിരുന്നിന് ഏഴഴക് തീർക്കാനെത്തുന്ന ബർണാർഡ്, ബനഡിക്ട് സഹോദരങ്ങളുടെ മാതാപിതാക്കൾ ബിജു കൊച്ചുതെള്ളിയിലും ബീന ബിജുവുമാണ്. പ്രശസ്ത മ്യുസീഷ്യനായ ബിജു കൊച്ചുതെള്ളിയിൽ വിപുലമായ ശിഷ്യസമ്പത്തിന് ഉടമയുമാണ്.

യുക്മ മിഡ്ലാൻഡ്സ് റീജിയണിലെ എർഡിംഗ്ടൺ മലയാളി അസ്സോസ്സിയേഷനിൽ സജീവാംഗങ്ങളാണ് ഈ കുടുംബം. എർഡിംഗ്ടൺ മലയാളി അസ്സോസ്സിയേഷനിലെ തന്നെ അംഗങ്ങളായ സാജു വർഗ്ഗീസ് - ഷീബ സാജു ദമ്പതികളുടെ മകളാണ്

സാൻസിയ. മറീനയുടെ മാതാപിതാക്കളായ ബിജു അബ്രാഹവും ജെസ്സി ബിജുവും എർഡിംഗ്‌ടൺ മലയാളി അസ്സോസ്സിയേഷൻ അംഗങ്ങളാണ്. ബർമിംഗ്ഹാം BCMC യുടെ സജീവാംഗങ്ങളായ സെബാസ്റ്റ്യൻ വർക്കി - സാലി സെബാസ്റ്റ്യൻ ദമ്പതികളുടെ മക്കളാണ് ആകാഷ്, ആഷിഷ് എന്നിവർ.

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് മുമ്പിൽ സംഗീതത്തിന്റെ പുതുചരിതങ്ങൾ രചിക്കാനെത്തുന്ന ബർണാർഡ്, ബനഡിക്ട്, സാൻസിയ, മറീന, ആകാഷ്, ആഷിഷ് എന്നീ കൌമാര പ്രതിഭകൾക്ക് പിന്തുണയേകാൻ യുക്മ സാംസ്കാരിക വേദിയുടെ "Let's Break It Together" ൽ ഇന്ന് 5 P M ന് (ഇന്ത്യൻ സമയം രാത്രി 9.30) ആരംഭിക്കുന്ന ലൈവ് ഷോയിലേക്ക് സസ്നേഹം ഏവരേയും സ്വാഗതം ചെയ്യുന്നു.

LET'S BREAK IT TOGETHER
Advertisment