Advertisment

അവിസ്മരണീയമായ സംഗീത വിരുന്നൊരുക്കിയ കുഞ്ഞു മാലാഖമാർക്ക് പ്രേഷകരുടെ അഭിനന്ദന പ്രവാഹം...ആരോഗ്യ പ്രവർത്തകർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദി അവതരിപ്പിക്കുന്ന കുട്ടികളുടെ ലൈവ് ടാലൻ്റ് ഷോ "Let's Break it Together" ലോക ശ്രദ്ധയാകർഷിച്ച് മുന്നേറുന്നു..

New Update

തകർപ്പൻ പ്രകടനവുമായി ലിറ്റിൽ ഏയ്ഞ്ചൽസ് യുക്മ സാംസ്കാരിക വേദിയുടെ "LET'S BREAK IT TOGETHER" ൽ നടത്തിയ കലാ സായാഹ്നത്തിന് ലോകമെമ്പാടുമുള്ള കലാസ്വാദകരിൽ നിന്നും നിലയ്ക്കാത്ത അഭിനന്ദന പ്രവാഹം....കോവിഡ് 19 എന്ന മഹാമാരിക്ക് മുൻപിൽ വിറങ്ങലിച്ച് നിൽക്കുന്ന ലോക ജനതയ്ക്ക് വേണ്ടി തങ്ങളുടെ ജീവൻ പോലും ത്യജിക്കാൻ തയ്യാറായി സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പടെയുള്ള മുൻനിര പ്രവർത്തകർക്ക് ആദരവും പിന്തുണയും അറിയിച്ച് കൊണ്ടുള്ള യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ "LET'S BREAK IT TOGETHER" ൽ അവിസ്മരണീയ പ്രകടനം കാഴ്ച വെച്ച് ലിറ്റിൽ ഏയ്ഞ്ചൽസ് യു കെ യ്ക്ക് പ്രേക്ഷകരുടെ മനം കവർന്നു.

Advertisment

publive-image

യു.കെ യിലെ സുപ്രസിദ്ധ മ്യൂസിക് ബാന്റായ ലിറ്റിൽ ഏയ്ഞ്ചൽസിന്റെ തകർപ്പൻ പ്രകടനം പതിനായിരക്കണക്കിന് പ്രേക്ഷകരാണ് ഇതിനോടകം ആസ്വദിച്ചത്. ജെൻ പിപ്പ്സ് തങ്കത്തോണി, ജെം പിപ്പ്സ് തങ്കത്തോണി, ഡോൺ പിപ്പ്സ് തങ്കത്തോണി എന്നീ സഹോദരിമാർ ചേർന്ന് നടത്തിയ ലൈവ് ഷോ തുടക്കം മുതൽ അവസാനം വരെ അതി മനോഹരമായിരുന്നു.

വയലിൻ, കീ ബോർഡ്, കീറ്റാർ, ഡ്രംസ്, തബല എന്നിങ്ങനെ നിരവധി സംഗീതോപകരണങ്ങളുടെ സഹായത്തോടെ ലിറ്റിൽ ഏയ്ഞ്ചൽസ് പാടിയ വിവിധ ഭാഷകളിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ നിറഞ്ഞ മനസ്സോടെ കാണികൾ ഏറ്റെടുത്തതിന്റെ തെളിവായിരുന്നു ലൈവിൽ വന്ന നൂറ് കണക്കിന് അനുമോദന കമന്റുകൾ. യു കെ യിൽ അങ്ങോളമിങ്ങോളം നൂറ് കണക്കിന് വേദികളിൽ നിറഞ്ഞാടിയിട്ടുള്ള ലിറ്റിൽ ഏയ്ഞ്ചൽസ് യു കെ "LET'S BREAK IT TOGETHER" ന്റെ പ്രേക്ഷകരെ തങ്ങളുടെ അവിസ്മരണീയ പ്രകടനത്തിലൂടെ ആനന്ദ സാഗരത്തിലാറാടിച്ചു. പഠനത്തിനും സംഗീതത്തിനും നൃത്തത്തിനും ഒരേ പ്രാധാന്യം നൽകി മുന്നോട്ട് പോകുന്ന ഈ കൌമാര പ്രതിഭകളുടെ ഒരു മണിക്കൂറിലേറെ നീണ്ട് നിന്ന കലാവിരുന്ന് "LET'S BREAK IT TOGETHER" ഷോയെ കൂടുതൽ ഉയരങ്ങളിൽ എത്തിച്ചുവെന്ന് നിസ്സംശയം പറയാം. സമാപന ഗാനത്തിന് മുൻപായി ലൈവിൽ എത്തിയ മാതാപിതാക്കൾ ഡോ. പിപ്പ്സ് ജോസഫ് തങ്കത്തോണിയും ജിജി പിപ്പ്സും ലിറ്റിൽ ഏയ്ഞ്ചൽസിന് ഇങ്ങനെയൊരു അവസരം ഒരുക്കിയ യുക്മയ്ക്കും യുക്മ സാംസ്കാരിക വേദിക്കും നന്ദി പറഞ്ഞു. യുക്മ കലാമേളകളിലൂടെയാണ് തന്റെ മക്കൾ മൂന്ന് പേരും വേദികളിലേയ്ക്ക് എത്തിയതെന്നുള്ള കാര്യം എടുത്ത് പറഞ്ഞ ഡോ. പിപ്പ്സ്, വളർന്ന് വരുന്ന കലാ പ്രതിഭകൾക്ക് വേണ്ടി യുക്മ ഒരുക്കുന്ന എല്ലാ അവസരങ്ങൾക്കും നന്ദി പറഞ്ഞു.

publive-image

എല്ലാ സ്റ്റേജ് ഷോകളിലും പിൻ നിരയിൽ ഇരിക്കാൻ വിധിക്കപ്പെട്ട ഉപകരണ സംഗീത വിഭാഗത്തിന്, അതും കുട്ടികൾക്കായി ഇത് പോലൊരു ലൈവ് ഷോ സംഘടിപ്പിച്ചതിന് യുക്മ സാംസ്കാരിക വേദിക്ക് ഡോ. പിപ്പ്സ് ജോസഫ് പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു. യുക്മ മിഡ്ലാൻഡ്സ് റീജിയണിലെ ബർമിംങ്ഹാമിലാണ് ഈ കുടുംബം താമസിക്കുന്നത്.

ലിറ്റിൽ ഏയ്ഞ്ചൽസിന് എല്ലാ വിധ ഭാവുകങ്ങളും ആശംസിച്ച യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ "LET'S BREAK IT TOGETHER" ലൈവ് ഷോയ്ക്ക് ഉറച്ച പിന്തുണ നൽകുന്ന ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾക്ക് അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.

Advertisment