Advertisment

'പണം ശപിക്കപ്പെട്ടതാണ്, അത് ആളുകളെ നശിപ്പിക്കും. പണം പോലെ ഒരു മനുഷ്യനെ നശിപ്പിക്കാൻ മറ്റൊന്നിനും കഴിയില്ല'; 20 വർഷമായി ​ഗുഹയിൽ താമസിക്കാനുള്ള കാരണം ഒന്ന് മാത്രം; 70കാരൻ പറയുന്നു

author-image
admin
New Update

publive-image

Advertisment

വർഷങ്ങളോളമായി ​ഗുഹയിൽ തന്നെ താമസിക്കുന്ന 70കാരനായ പാന്‍റ പെട്രോവിച്ചിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. തെക്കൻ സെർബിയയിലെ സ്റ്റാറാ പ്ലാനിന മലനിരകൾക്കിടയിലെ ​ഗുഹ​യിലാണ് 20 വർഷമായി അദ്ദേഹം താമസിച്ച് വരുന്നത്. കൊറോണയെ കുറിച്ച് വളരെ വെെകിയാണ് പാന്‍റ അറിയുന്നത്.

കഴിഞ്ഞ വർഷം തന്റെ നാടായ പിറോറ്റിലെ സൂപ്പർ മാർക്കറ്റിലേക്ക്​ പോയപ്പോഴാണ് പെട്രോവിച്​ കൊവിഡിനെ കുറിച്ച്​ അറിയുന്നതും അദ്ദേഹം പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതും. തന്‍റെ ഗുഹയിലേക്ക്​ വരെ ​കൊറോണ വൈറസ്​ എത്തിച്ചേരാൻ സാധ്യതയുള്ളതിനാലാണ്​ താൻ കുത്തിവയ്പ്പെടുത്തതെന്നും​ അദ്ദേഹം പറഞ്ഞു.

എല്ലാവരോടും ബൂസ്റ്റർ ഡോസ് അടക്കം മൂന്ന് ഡോസ് വാക്സിൻ എടുക്കാനും അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു. നഗരത്തിൽ താമസിച്ചിരുന്നപ്പോൾ സ്വതന്ത്രനായിരുന്നില്ല. എപ്പോഴും ആരെങ്കിലും ഉണ്ടാകും. ഇപ്പോൾ ഇവിടെ ആരും എന്നെ ശല്യപ്പെടുത്താനില്ല...- ഇതായിരുന്നു എന്ത് കൊണ്ടാണ് ​ഗുഹയിൽ താമസിക്കുന്നതെന്ന ചോദ്യത്തിന് പെട്രോവിച് നൽകിയ മറുപടി.

publive-image

കയ്യിൽ ഉണ്ടായിരുന്ന പണം ന​ഗരത്തിലെ മൂന്ന് ചെറിയ പാലങ്ങളുടെ നിർമാണ ഫണ്ടിലേക്ക് നൽകി. അതിന് ശേഷമാണ് ന​ഗരത്തോട് വിട പറഞ്ഞത്. 'പണം ശപിക്കപ്പെട്ടതാണ്, അത് ആളുകളെ നശിപ്പിക്കും. പണം പോലെ ഒരു മനുഷ്യനെയും നശിപ്പിക്കാൻ മറ്റൊന്നിനും കഴിയില്ല'- പെട്രോവിച്​ പറഞ്ഞു. ​​

​ഗുഹയ്ക്കടുത്ത് ഒരു തോടുണ്ട്. മീൻ പിടിക്കുന്നതും കാടിനുള്ളിൽ കറങ്ങി നടക്കുന്നതുമാണ് പ്രധാന വിനോദം. മത്സ്യങ്ങളും കൂണുകളുമാണ് പ്രധാന ഭക്ഷണമെന്നും അദ്ദേഹം പറഞ്ഞു. ഗുഹയ്ക്കുള്ളിൽ കിടക്കാൻ പുല്ലിന്റെ ഒരു കിടക്കയും ഇരിക്കാൻ ഒരു ബെഞ്ചും ഉണ്ട്.

 

life style
Advertisment