Advertisment

അതിരാവിലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ മടി കാണിക്കേണ്ട,​ ലഭിക്കുന്നത് നിരവധി ഗുണങ്ങൾ

New Update
life-6.jpg

ലൈംഗിക ബന്ധത്തിന് ഭൂരിപക്ഷം പേരും തിരഞ്ഞെടുക്കുന്ന സമയം രാത്രിയാണ്. എന്നാൽ പകൽ സമയത്തും അതിരാവിലെയും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് കൊണ്ട് പല ഗുണങ്ങളുണ്ടെന്നാണ് ഡോക്‌ടർമാർ പറയുന്നത്. രാവിലെയുള്ള ലൈംഗിക ബന്ധം ശാരീരികമായും മാനസികമായും പങ്കാളികളിൽ ഗുണം ചെയ്യുമെന്ന് ബെൽഫാസ്റ്റിലെ ക്വീൻസ് യൂണിവേഴ്സിറ്റിയുടെ പഠനം വ്യക്തമാക്കുന്നു. .

Advertisment

രാവിലെയുള്ള ലൈംഗിക ബന്ധം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ശാരീരിക ബന്ധത്തിലേർപ്പെടുന്നതിലൂടെ ശരീരത്തിലെ രക്തയോട്ടം വർദ്ധിക്കുന്നു. ശരീരത്തിലെ രക്തയോട്ടം ക്രമപ്പെടുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

ജിമ്മിൽ പോകാതെ കലോറി കുറയ്ക്കാനുള്ള നല്ലൊരു മാർഗം കൂടിയാണിത്. രാവിലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് മികച്ച എക്‌സർസൈസിന്റെ ഗുണം ചെയ്യുന്നു. ഇതു വഴി ശരീരത്തിലെ 300 കലോറി വരെ കുറയ്ക്കാൻ കഴിയും. പ്രമേഹത്തെ നിയന്ത്രിക്കാനും ഇതുപകരിക്കുന്നു.

മൈഗ്രെൻ ഉണ്ടെങ്കിൽ ഗുളികകൾ കഴിച്ച് ശരീരം നശിപ്പിക്കുന്നതിനേക്കാൾ സ്വാഭാവികമായ രീതിയിൽ കുറയ്ക്കാൻ രാവിലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. കഠിനാധ്വാനം മൂലമുണ്ടാകുന്ന ശാരീരിക വേദന, സന്ധിവേദന എന്നിവ എൻഡോർഫിൻ സ്രവത്തിന് പൂർണമായും കുറയ്ക്കാൻ കഴിയുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

രാവിലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിലൂടെ പോസിറ്റിവായ ഒരു ദിവസം ലഭിക്കാൻ സഹായിക്കുന്നു.

ലൈംഗിക ബന്ധത്തിൽ ഏർപ്പെടമ്പോൾ പുറത്തുവിടുന്ന ഹോർമോണുകൾ കാരണം മുടി കൂടുതൽ തിളങ്ങുകയും മൃദുവാവുകയും ചെയ്യുന്നു.

രാവിലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായകമാണ്.. രോഗത്തിന് കാരണമാകുന്ന അണുക്കളെയും വൈറസുകളെയും ഇല്ലാതാക്കാൻ രാവിലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിലൂടെ സാധിക്കും. ദിവസവും രാവിലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വഴി നിങ്ങൾക്കും പങ്കാളിക്കും കടുത്ത പിരുമുറുക്കത്തിൽ നിന്ന് മോചിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

ലൈംഗിക ബന്ധത്തിൽ ഏർപ്പെടമ്പോൾ ഉത്പാദിപ്പിക്കുന്ന ഡോപാമൈൻ ശരീരത്തിന് ഉന്മേഷം പകരുന്നു. ദിവസം മുഴുവൻ കൂടുതൽ ഉന്മേഷ ഭരിതരായി തുടരാൻ ഇത് സഹായിക്കും.

Advertisment