പുലര്‍ച്ചെ ഗേറ്റ് ചാടി കടന്നെത്തിയത് സിംഹം ! ഭയന്നു വിറച്ച് ഹോട്ടല്‍ അധികൃതര്‍; വീഡിയോ

നാഷണല്‍ ഡസ്ക്
Thursday, February 11, 2021

ജുനഗഡ്: അടഞ്ഞുകിടന്ന ഗേറ്റ് ചാടിക്കടന്നെത്തിയ അതിഥിയെ കണ്ട് ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ഞെട്ടിവിറച്ചു. അപ്രതീക്ഷിതമായെത്തിയ ആ അതിഥി ഒരു സിംഹമായിരുന്നു. ഗുജറാത്തിലെ ജുനഗഡ് നരത്തിലുള്ള ഹോട്ടല്‍ സരോവര്‍ പോര്‍ട്ടിക്കോയിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ സിംഹമെത്തിയത്.

ഉടന്‍ തന്നെ സെക്യൂരിറ്റി ജീവനക്കാരന്‍ ഹോട്ടലിലെ മറ്റു ജീവനക്കാരെ വിവരമറിയിച്ചു. ഹോട്ടലിലെ മുറികളെല്ലാം അടച്ചുപൂട്ടി അവര്‍ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. കുറച്ചു നേരം ചുറ്റിക്കറങ്ങിയ ശേഷം സിംഹം വന്ന വഴി മടങ്ങി. പ്രദേശത്ത് സിംഹത്തെ കാണാറുണ്ടെന്ന് നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

×