Advertisment

'സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിലെ ജിഡിപി വളർച്ചാ നിരക്ക് വെറും 5 ശതമാനത്തിൽ ഒതുങ്ങിയതിന്‍റെ അർത്ഥം നമ്മൾ വലിയൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നു എന്നാണ്' ;  രാജ്യത്തെ ബാധിച്ച സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ കേന്ദ്രം  മന്‍മോഹന്‍ സിംഗിന്‍റെ ഉപദേശം തേടണമെന്ന് ശിവസേന

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: രാജ്യത്തെ ബാധിച്ച സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ കേന്ദ്രം  മന്‍മോഹന്‍സിംഗിന്‍റെ ഉപദേശം തേടണമെന്ന് ശിവസേന. 'രാജ്യം പ്രതിസന്ധിയിലാണ്. സാമ്പത്തിക വിദഗ്ദന്‍ കൂടിയായ മന്‍മോഹന്‍സിംഗിന്‍റെ വാക്കുകളെ ശ്രദ്ധിക്കണം. ഇത് രാജ്യത്തിന്‍റെ ആവശ്യമാണ്'. ഇക്കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും മന്‍മോഹന്‍സിംഗിന്‍റെ മുന്നറിയിപ്പുകളെ ഗൗനിക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.

Advertisment

publive-image

പാര്‍ട്ടി മുഖപത്രമായ സാമനയിലെ എഡിറ്റോറിയലിലൂടെയാണ് കേന്ദ്രത്തിന് ശിവസേന നിര്‍ദ്ദേശം നല്‍കിയത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാറിന്‍റെ പിടിപ്പുകേടാണ് രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന സാമ്പത്തികമാന്ദ്യത്തിന് കാരണമെന്ന് മൻമോഹൻസിംഗ് ആരോപിച്ചിരുന്നു.

''രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ ആശങ്കാജനകമാണ്. സാമ്പത്തിക വർഷത്തിന്‍റെ ആദ്യപാദത്തിലെ ജിഡിപി വളർച്ചാ നിരക്ക് വെറും 5 ശതമാനത്തിൽ ഒതുങ്ങിയതിന്‍റെ അർത്ഥം നമ്മൾ വലിയൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നു എന്നാണ്. വൻ വളർച്ചയ്ക്ക് സാധ്യതയുള്ള രാജ്യമാണ് ഇന്ത്യ.

പക്ഷേ, മോദി സർക്കാരിന്‍റെ ആകെ മൊത്തമുള്ള പിടിപ്പുകേടുകൊണ്ട് രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്കാണ് നീങ്ങുന്നത്'' എന്നാണ് മന്‍മോഹന്‍ സിഗ് ചൂണ്ടിക്കാണിച്ചത്.

Advertisment