Advertisment

ആലപ്പുഴ വൈഎംസിഎയിൽ നവംബർ 18ന് സംഘടിപ്പിക്കുന്ന 24 -ാമത് കിഡ്ഷോയുടെ ലോഗോ പ്രകാശനം ചെയ്തു

author-image
കെ. നാസര്‍
New Update
alappuzha kidshow logo release

കൃഷ്ണ ട്രസ്റ്റ് ആലപ്പുഴയിൽ സംഘടിപ്പിക്കുന്ന കിഡ് ഷോയുടെ ലോഗോ സംസ്ഥാന ബാല അവകാശ കമ്മീഷൻ അംഗം അഡ്വ. ജലജ ചന്ദ്രൻ ശിവാനി ശിവകുമാറിനും അലീറ്ററോസ് ജോസഫിനും നൽകി പ്രകാശനം ചെയ്യുന്നു. കെ. ശിവകുമാർ, ആനന്ദ് ബാബു, പി. ശശികുമാർ, വി.ജി. വിഷ്ണു, കെ. നാസർ എന്നിവർ സമീപം

ആലപ്പുഴ: കുട്ടികളുടെ സർഗ്ഗവാസനകണ്ടെത്തുവാൻ എൽകെജി തലം മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി നവംബർ 18ന് ആലപ്പുഴ വൈഎംസിഎയിൽ സംഘടിപ്പിക്കുന്ന കിഡ്ഷോയുടെ ലോഗോ സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം അഡ്വ. ജലജാ ചന്ദ്രൻ റിലീസ് ചെയ്തു.

ബാഡ്മിൻറൺ സംസ്ഥാന ചാമ്പ്യനായ ശിവാനി ശിവകുമാർ, കഴിഞ്ഞ വർഷത്തെ കുട്ടികളുടെ പ്രധാനമന്ത്രി അലീറ്റ റോസ് ജോസഫ് തുടങ്ങിയവർ ലോഗോ ഏറ്റുവാങ്ങി.

ചടങ്ങിൽ കൃഷ്ണ ട്രസ്റ്റ് സെക്രട്ടറി ആനന്ദ് ബാബു അധ്യക്ഷത വഹിച്ചു. പി. ശശികുമാർ, വി.ജി വിഷ്ണു, കെ. നാസർ, അഡ്വ. കുര്യൻ ജെയിംസ്, സജി പോൾ, രാജേഷ് രാജഗിരി, പി. അനിൽകുമാർ, എസ്. വിനോദ് കുമാർ, ഹബീബ് തയ്യിൽ, ശിവകുമാർ ജഗ്ഗു തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment