/sathyam/media/media_files/Pe3mqunfYzmqmVb6USf0.jpg)
'ഹൃദയത്തെ അറിയാൻ' ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ 'ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷൻ, അത് ലറ്റിക്കോഡി ആലപ്പി നേതൃത്വത്തിൽ സംഘടിപ്പിച്ച ഹൃദയ ആരോഗ്യ കൂട്ട നടത്തം' ഡോ.അസ്ലം 'വി.ജി.വിഷ്ണു .ഡോ.കെ.എസ്.മനോജ്, ഡോ.എ.പി.മുഹമ്മദ് ' എ.എം.ആരിഫ് എം.പി.ഡോ.എൻ. അരുൺ' ഡോ.ഹരിപ്രസാദ്, ഡോ- മനീഷ് നായർ ' ഡോ.തോമസ് മാത്യു, ഡോ.പി.എസ്.ഷാജഹാൻ, ഡോ.എസ്.രൂപേഷ് ' കെ.നാസർ എന്നിവർ സമീപം
ആലപ്പുഴ: ലോക ഹൃദയ ദിനാചരണ പരിപാടിയുടെ ഭാഗമായി കോരിച്ചൊരിയുന്ന മഴയത്തും ഈ വർഷത്തെ ഹൃദയദിന സന്ദേശമായ ഹൃദയത്തെ അറിയാൻ ഹൃദയം എന്ന മുദ്രാവാക്യവുമായി ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഇൻഡ്യൻ മെഡിക്കൽ അസോസിയേഷന്‍റെയും ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷന്‍റെയും, അത്ലറ്റിക്കോ ഡി ആലപ്പിയുടെയും നേതൃത്വത്തിൽ ഹൃദയാരോഗ്യ സന്ദേശ കൂട്ട നടത്തം സംഘടിപ്പിച്ചു.
എ.എം.ആരിഫ് എംപി, ഐഎംഎ പ്രസിഡൻറ് ഡോ.മനീഷ് നായർ, ആരോഗ്യ സർവ്വകലാശാല സെനറ്റ് അംഗം ഡോ.എൻ. അരുൺ, ഡോ.എച്ച്. ഷാജഹാൻ, ഐഎംഎ.മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ.ആർ.മദനമോഹനൻ നായർ, ആലപ്പുഴ മെഡിക്കൽ കോളേജ് ശ്വാസകോശ രോഗവിഭാഗം പ്രൊഫ. ഡോ. പി.എസ്, ഷാജഹാൻ, ഐഎംഎ വൈസ് പ്രസിഡൻ്റ് ഡോ-ഹരിപ്രസാദ്, ഡോ.ഫാത്തിമ, ഐഎംഎ വനിതാ വിഭാഗം ചെയർപേഴ്സൺ ഡോ. എഡ്ന സെബാസ്റ്റ്യൻ, റോട്ടറി ക്ളബ് ആലപ്പി പ്രസിഡൻറ് ഡോ.എച്ച്.ഹബീബ്, അയൺമാൻ ഡോ.എസ്.രൂപേഷ്, ജില്ല സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് വി.ജി.വിഷ്ണു, മുൻ എം.പി. ഡോ. കെ.എസ്.മനോജ്, ഡോ. ആമിന കമാൽ, അത്ലറ്റിക്കോ ഡി ട്രയിനർ അനിഹനീഫ്, ട്രഷറർ യൂജിൻ ജോർജ്, സെക്രട്ടറി അനിൽ തങ്കമണി, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗംസബിൽ രാജ്, ജില്ലാ ട്രഷറർ ജേക്കബ്ബ് ജോൺ, റോയി പി.തിയോച്ചൻ, ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷൻ ഭാരവാഹികളായ ടി.എസ്.സിദ്ധാത്ഥൻ, കെ.ശിവകുമാർ ജഗ്ഗു, ചിന്മയ മിഷൻ പ്രസിഡൻ്റ് പി.അനിൽകുമാർ, എം.പി.ഗുരു ദയാൽ എന്നിവര്‍ ഹൃദയാരോഗ്യ സന്ദേശ കൂട്ട നടത്തത്തിന് നേതൃത്വം വഹിച്ചു.
/sathyam/media/media_files/0p3VjSIbnOl1ATlLqgmO.jpg)
തുടർന്ന് ഐ.എം.എ.ഹാളിൽ നടന്ന ചടങ്ങിൽ ഐ.എം.എ.ജില്ല പ്രസിഡൻ്റ് ഡോ.മനീഷ് നായർ അദ്ധ്യക്ഷത വഹിച്ചു.ജില്ല ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ - ഹൃദയ ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. മികച്ച ഹൃദരോഗ വിദഗ്ദ്ധന് ഡോ.ഇ.ജി.സുരേഷിൻ്റെ സ്മരണാത്ഥം ഏർപ്പെടുത്തിയ അവാർഡ് ഹൃദരോഗ വിദഗ്ദ്ധൻ ഡോ.തോമസ് മാത്യുവിന് എ.എം.ആരിഫ് സമ്മാനിച്ചു.
ലോകത്ത് ഏറ്റവും അധികം ഹൃദ്രോഗികളുള്ള കേരളത്തിലെ യുവാക്കൾക്കിടയിൽ വ്യാപകമാകുന്ന ഹൃദരോഗവും - ഹൃദരോഗ മരണകാരണങ്ങളെ കുറിച്ച് മെഡിക്കൽ കൗൺസിൽ പഠനം നടത്തണമെന്നും, ന്യൂജൻ ഫുഡ് സംസ്ക്കാരം അതിഥി സൽക്കാരങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആരോഗ്യ സർവ്വകലാശാല സെനറ്റ് അംഗം ഡോ.എൻ. അരുൺ ഹൃദയ ദിന സന്ദേശം നൽകി. ആലപ്പുഴ മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം മേധാവി ഡോ.ബി.പദ്മകുമാർ, ഐ.എം.എ.ജില്ല ചെയർമാൻ ഡോ.എ.പി.മുഹമ്മദ്, മുൻ എം.പി.ഡോ.കെ.എസ്.മനോജ്, ഡോ.തോമസ് മാത്യു, അഡ്വ.എ.എ.റസാക്ക്, കെ.നാസർ, വി.ജി.വിഷ്ണു എന്നിവർ പ്രസംഗിച്ചു.
അയൺമാൻ ഡോ എസ്.രൂപേഷ്, ഐ.എം.എ.സീനിയർ നേതാവ് ഡോ.ആർ.മഥന മോഹനൻ നായർ, പുതിയ ഐ.എം.എ. ഭാരവാഹികളായ ഡോ.മനീഷ് നായർ ' ഡോ.എൻ.അരുൺ' ഡോ.എച്ച്.ഷാജഹാൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us