Advertisment

ആലപ്പുഴ ജില്ലാ സിവിൽ സർവീസ് കായികമേള ആരംഭിച്ചു

author-image
കെ. നാസര്‍
New Update
civil service kayika mela

ആലപ്പുഴ: ആലപ്പുഴ ജില്ലാ സിവിൽ സർവീസ് കായിക മേള ആരംഭിച്ചു. വെള്ളക്കിണർ ക്യാരംസ് അസോസിയേഷൻ ജില്ലാ ഓഫീസ് ഓഡിറ്റോറിയത്തിൽ ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ കെ.കെ ജയമ്മ ഉദ്ഘാടനം ചെയ്തു.

ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി വിഷ്ണു അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എൻ പ്രദീപ് കുമാർ, ജില്ലാ സ്പോർട്സ് ഓഫീസർ സി.വി വിജിലാൽ, ജില്ലാ ക്യാരംസ് അസോസിയേഷൻ പ്രസിഡന്റ് ജമാൽ, ബിജു വിശപ്പൻ, രാജി മോൾ, ജെറോംഎന്നിവർ സംബന്ധിച്ചു. 

അത്ലറ്റിക്സ് മത്സരങ്ങൾ എസ്ഡിവി സ്റ്റേഡിയത്തിലും, ക്രിക്കറ്റ് മത്സരങ്ങൾ എസ് ഡി കോളേജ് ക്രിക്കറ്റ് സ്റ്റേഡിയത്തിലും ചെസ്സ് മത്സരം നീലിമ വിദ്യാഭവൻ ഹാളിലും നടക്കും.

Advertisment