ആലപ്പുഴ : ആലപ്പുഴ ജില്ലാ ശിശുക്ഷേമ സമിതി ആദ്യ അക്ഷരം കുറിക്കാൻ അവസരം ഒരുക്കുന്നു. 24 ന് രാവിലെ 9 ന് ആലപ്പുഴ ബീച്ചിലുള്ള ശിശു വികാസ് ഭവനിലാണ് വിദ്യാരംഭത്തിന് വേദി ഒരുക്കുന്നത്.
കവിയും എം.എൽ.എ.യുമായ എച്ച്. സലാം, സംസ്ഥാന ബാല അവകാശ സംരക്ഷണ കമ്മീഷൻ അംഗം അഡ്വ. ജലജചന്ദ്രൻ, ഗ്രന്ഥകാരനും - ഗ്രന്ഥശാല സംഘം പ്രസിഡന്റുമായ അലിയാർ മാക്കിയിൽ എന്നിവരാണ് ഗുരുക്കന്മാർ.
പങ്കെടുക്കുന്ന കുരുന്നുകൾക്ക് സമ്മാനങ്ങൾ നൽകും.
വിവരങ്ങൾക്ക് 8891010637