കോഴിക്കോടും കണ്ണൂരും തൃശൂരും സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്; ജനം വലഞ്ഞു

New Update
iojhiyfdtydftyfgvhgcghvvyxtrxty

കണ്ണൂര്‍: കണ്ണൂരിലും കോഴിക്കോടും യാത്രക്കാരെ വലച്ച് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. ബസ് ജീവനക്കാരനെ പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് തലശ്ശേരി, പാനൂര്‍, കൂത്തുപറമ്പ് മേഖലകളില്‍ പണിമുടക്ക്. ഏതാണ്ട് 15 ലധികം റൂട്ടുകളില്‍ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു.

Advertisment

കരിയാട്-തലശ്ശേരി റൂട്ടിലോടുന്ന ബസിലെ കണ്ടക്ടര്‍ക്കെതിരെ രണ്ട് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ്   കേസെടുത്തത്. എന്നാല്‍ കെട്ടിമച്ച പരാതിയാണെന്നാണ് ബസ് ജീവനക്കാര്‍ ആരോപിക്കുന്നത്. പണിമുടക്കിന് തൊഴിലാളികള്‍ വാട്ട്‌സ് ആപ്പിലൂടെ ആഹ്വാനം നല്‍കുകയായിരുന്നു.

കോഴിക്കോട്ടും സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കി. തലശേരി - തൊട്ടില്‍പാലം,  കോഴിക്കോട് - തലശേരി, കോഴിക്കോട് - കണ്ണൂര്‍ , കോഴിക്കോട് - വടകര റൂട്ടുകളിലാണ് മിന്നല്‍ പണിമുടക്ക്. തലശേരിയില്‍ ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് സമരം. 

കോഴിക്കോട്- തൃശൂര്‍ റൂട്ടിലും സ്വകാര്യബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തുകയാണ്. വിദ്യാര്‍ത്ഥിനിയെ തള്ളിയിട്ടെന്ന പരാതിയില്‍ ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഗുരുവായൂര്‍, എറണാകുളം,  വേങ്ങര റൂട്ടുകളിലും സര്‍വീസ് നടത്തുന്നില്ല. 

Advertisment