'വിഴിഞ്ഞം ഇടതുപക്ഷത്തിന്റെ അഭിമാന പദ്ധതി'; ഉമ്മന്‍ചാണ്ടിയുടെ പേര് ഇടേണ്ടതില്ലെന്ന് എം വി ഗോവിന്ദന്‍

New Update
g

കണ്ണൂര്‍: വിഴിഞ്ഞം തുറമുഖം ഇടതുപക്ഷത്തിന്റെ അഭിമാന പദ്ധതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തുറമുഖം യഥാര്‍ത്ഥ്യമാക്കിയതില്‍ ഇടതുപക്ഷത്തിന് പ്രത്യേക പബ്ലിസിറ്റി ആവശ്യമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Advertisment

വസ്തുതാപരമായ കാര്യങ്ങള്‍ മാത്രം പറഞ്ഞാല്‍ മതി. ഈ പദ്ധതി നേരത്തെ നടക്കേണ്ടതായിരുന്നു. അന്ന് തടസം നിന്നത് കോണ്‍ഗ്രസിന്റെ കേന്ദ്ര സര്‍ക്കാരും കേരളത്തില്‍ യുഡിഎഫ് സര്‍ക്കാരുമാണ്.

അഴിമതിക്കെതിരെയാണ് അന്ന് എല്‍ഡിഎഫ് പ്രതികരിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉള്‍പ്പെടെ യുഡിഎഫ് സര്‍ക്കാരുകൾ തുറമുഖത്തിന് വേണ്ടി ഒന്നും ചെയ്തില്ല.

യുഡിഎഫിനെതിരെ നടത്തിയ അഴിമതി ആരോപണം ഇപ്പോഴും സാധുവായി നില്‍ക്കുന്നുണ്ട്. അതില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Advertisment