New Update
/sathyam/media/media_files/WYE8JKYHKcDdh81ZUXS5.jpg)
കാസര്‍കോഡ്: അച്ചടക്കമുള്ള പാർട്ടിയായി കോൺഗ്രസിനെ മാറ്റുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വരാൻ പോകുന്നത് തിരഞ്ഞെടുപ്പിന്റെ നാളുകളാണ്. നമ്മൾ ഇപ്പോൾ ഉണർന്നിട്ടില്ല. തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പാർട്ടിയെ തളർത്തുന്നുണ്ട്. തനിക്ക് പാർട്ടിയിൽ നിന്ന് വേണ്ടത് ഐക്യമാണ്. തിരുത്താനുള്ളവർ തിരുത്തുക. കോൺഗ്രസ് പ്രസ്ഥാനം അച്ചടക്കമുള്ള പാർട്ടിയാകണമെന്നും സുധാകരൻ പറഞ്ഞു.
Advertisment
കോൺഗ്രസ് മുക്ത ഭാരതമാണ് ബിജെപിയുടെ മുദ്രാവാക്യം. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രതീകമായ ബിജെപി സർക്കാരിനെ താഴെ ഇറക്കണം. ബിജെപിയെ അനുകൂലിക്കുന്ന സിപിഎമ്മിനെയും താഴെയിറക്കണം.
കോൺഗ്രസ് ഭരണത്തിലെത്താതിരിക്കാൻ മോദിയും പിണറായിയും തമ്മിൽ നല്ല കൂട്ടുകെട്ടാണ്. മുഖ്യമന്ത്രിക്ക് പണം എന്ന ഒറ്റ ലക്ഷ്യമേ ഉള്ളൂ. ഇങ്ങനെ ഒരു മുഖ്യമന്ത്രി ഇന്ത്യൻ ചരിത്രത്തിൽ ഉണ്ടോയെന്നും സുധാകരൻ ചോദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us