Advertisment

ഇടിമിന്നലിൽ വ്യാപക നാശം; കാസർകോട്ട് വീടുകളും ഇലക്ട്രിക് ഉപകരണങ്ങളും നശിച്ചു

വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിച്ചു.

New Update
1-30.jpg

കാസർകോട്: കാസർകോട് ജില്ലയിൽ ഇടിമിന്നലിൽ വ്യാപക നാശനഷ്ടം. വീടുകളും ഇലക്ട്രിക് ഉപകരണങ്ങളും നശിച്ചു. പനയാൽ എസ്എംഎഎ യു.പി സ്‌കൂളിലെ വയറിംഗ് കത്തിനശിച്ചു. പ്രദേശത്തെ രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

Advertisment

വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിച്ചു. കേരളോത്സവ പരിപാടിക്കായി എത്തിച്ച ലൈറ്റ് & സൗണ്ട് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. രണ്ട് ജനറേറ്ററുകൾ തകരാറിലായി.

അതേസമയം സംസ്ഥാനത്ത് ഇന്ന് മഴ ശക്തമായേക്കും. തുലാവർഷം ആരംഭിച്ചതിന് പിന്നാലെ അറബിക്കടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റിന്റെ പ്രഭാവവും കൂടിയായതോടെയാണ് കേരളത്തിൽ മഴ ശക്തമാകുന്നത്.

lightening
Advertisment