കൊല്ലത്ത് മീൻ പിടിക്കാൻ പോയ ഫൈബർ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു

New Update
death

കുന്നത്തൂര്‍: കാരൂര്‍ക്കടവ് പാലത്തിന് സമീപമുള്ള പുഞ്ചയില്‍ മീന്‍ പിടിക്കാന്‍ പോയ ഫൈബര്‍ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. വടക്കന്‍ മൈനാഗപ്പള്ളി തെക്ക് മുടിയില്‍ തെക്കതില്‍ പരേതരായ മോഹനന്‍ പിള്ളയുടെയും മണിയമ്മയുടെയും മകന്‍ വിഷ്ണുവാണ് (34) മരിച്ചത്. അവിവാഹിതനാണ്.

Advertisment

ഞായറാഴ്ച വൈകിട്ട് 6 ഓടെയായിരുന്നു സംഭവം. വിഷ്ണു ഉള്‍പ്പെടെ നാലുപേരാണ് ഫൈബര്‍ വള്ളത്തില്‍ പുഞ്ചയിലേക്ക് പോയത്. വള്ളം മറിഞ്ഞപ്പോള്‍ ബാക്കി മൂന്നുപേരും നീന്തി രക്ഷപ്പെട്ടു. എന്നാല്‍ നീന്തല്‍ അറിയാത്ത വിഷ്ണു മുങ്ങിത്താഴുകയായിരുന്നു.

സുഹൃത്ത് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇന്നലെ രാവിലെ ശാസ്താംകോട്ട ഫയര്‍ഫോഴ്‌സും കൊല്ലത്ത് നിന്നെത്തിയ സ്‌കൂബാ ടീമും ചേര്‍ന്നാണ് മൃതദേഹം കണ്ടെടുത്തത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം വൈകിട്ട് 6ന് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Advertisment