രാജ്യത്തെ പ്രമുഖ ഡിജിറ്റൽ ഷോപ്പുകളുടെ നിരയിൽ ഒന്നാമതെത്തി ഓക്സിജൻ. ബിസിനസ് വളർച്ച, ഫിനാൻസ് പ്രമോഷൻ, കസ്റ്റമർ ഓഫറുകൾ - ബജാജ് ഫിനാൻസിന്‍റെ ഈ വർഷത്തെ എന്‍ അമർനാഥ് ദേശീയ അവാർഡ് ഓക്സിജൻ ഡിജിറ്റൽ എക്സ്പെർട്ടിന്

New Update
bajaj national award-2

കോട്ടയം: ബജാജ് ഫിനാൻസിന്‍റെ ഈ വർഷത്തെ  അമർനാഥ് ദേശീയ പുരസ്കാരം ഓക്സിജൻ ദ ഡിജിറ്റൽ എക്സ്പെർട്ടിന് ലഭിച്ചു. ബജാജ് ഫിനാൻസിന്‍റെ ഇന്ത്യയിലെ ഡീലർമാരിൽ നിന്നുള്ള ഏറ്റവും മികച്ച ബിസിനസ് & പ്രമോഷന് ഏർപ്പെടുത്തിയിരിക്കുന്നതാണ് പുരസ്കാരം. 

Advertisment

ദേശീയതലത്തിൽ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നുമായി ബജാജ് തെരഞ്ഞെടുക്കുന്ന ചുരുക്കപ്പട്ടികയിൽ നിന്നും രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ഡീലർമാർ അവസാന റൗണ്ടിൽ വോട്ട് ചെയ്താണ് അവാർഡ് ജേതാവിനെ കണ്ടെത്തിയത്.


ഒരു വർഷത്തെ ബിസിനസ് വളർച്ച, ഫിനാൻസ് പ്രമോഷൻ, ഏറ്റവും മികച്ച കസ്റ്റമർ ഓഫറുകൾ എന്നിവ അടിസ്ഥാനമാക്കിയാണ് ബജാജ് ഫിനാൻസ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. പുരസ്കാരം ബജാജ് ഫിനാൻസിന്‍റെ ആഭിമുഖ്യത്തിൽ മുംബൈയിൽ നടന്ന ' സംവാദ് 2023' ചടങ്ങിൽ വച്ച് ഓക്സിജൻ ഡിജിറ്റൽ ഗ്രൂപ്പ് സിഇഒ ഷിജോ കെ തോമസ് ഏറ്റുവാങ്ങി. 


oxygen digital shop nagampadom

24 വർഷം കൊണ്ട് 50 ലക്ഷം വിശ്വസ്തരായ ഉപഭോക്താക്കളാണ് ഓക്സിജനുള്ളത്.  ഉപഭോക്താക്കൾക്കിടയിൽ ബജാജ് ഫിനാൻസിന്റെ അപ്രൂവൽ അനുപാതം ഏറ്റവും കൂടുതലുള്ളതും ഓക്സിജൻ ഡിജിറ്റൽ എക്സ്പെർട്ടിനാണ്. 

ഓക്സിജന്റെ എല്ലാ ഷോറൂമുകളിലും ബജാജ് ഫിനാൻസിലൂടെ ഏഴായിരം രൂപ മുതലുള്ള എല്ലാ പ്രൊഡക്ടുകളും മാസ തവണ വ്യവസ്ഥയിൽ ലഭ്യമാണ്. 

പലിശ രഹിത വായ്‌പാ സൗകര്യം, 830 രൂപ മുതലുള്ള മാസ തവണ, 36 മാസം കൊണ്ട് വായ്പ അടച്ചു തീർക്കാവുന്ന പ്ലാനുകൾ, കുറഞ്ഞ സിബിൽ സ്കോർ ഉള്ളവർക്ക് സ്മാർട്ട് ഫോൺ ലഭിക്കുന്ന ബജാജ് പ്ലസ്, അക്കൗണ്ട് അഗ്രഗേറ്റർ പ്ലാനുകൾ എന്നിവ ഓക്സിജനിൽ മാത്രമായി ലഭിക്കുന്നു. 

ആപ്പിളിൻറെ പുതിയ ഐഫോൺ 15 സീരീസ് ഓക്സിജന്റെ എല്ലാ ഷോറൂമുകളിലും ബജാജ് ഫിനാൻസിന്റെ മികച്ച ഓഫർ വായ്പയിലൂടെ 24 മാസ തവണ വ്യവസ്ഥയിൽ ലഭ്യമാണ്.

Advertisment