കോട്ടയം: ടെക് വിപണിയില്‍ പുതിയ ട്രെന്‍ഡ് ആയി മാറിക്കൊണ്ടിരിക്കുന്ന ഐഫോണ്‍ - 15 സീരീസ് വില്‍പനയില്‍ കേരളത്തില്‍ മുന്‍നിരയിലേയ്ക്ക് കുതിച്ച് ഓക്സിജന്‍ ഡിജിറ്റല്‍ എക്സ്പേര്‍ട്ടും.
ഐഫോണ്‍ 15 വിപണി പിടിച്ചടക്കാന്‍ ആകര്‍ഷകമായ പായ്ക്കേജുകള്‍ അവതരിപ്പിച്ചുകൊണ്ടാണ് ഓക്സിജന്‍റെ മുന്നേറ്റം. അതായത് ദിവസേന 49 രൂപ മാറ്റി വയ്ക്കാൻ കഴിഞ്ഞാൽ ആർക്കും ഒരു കിടിലൻ ഐഫോണ്‍ 15 സ്വന്തമാക്കാൻ കഴിയും വിധമാണ് ഓക്സിജനിൽ ഐ ഫോൺ 15 ഓഫറുകളുടെ ക്രമീകരണം.
ഐ ഫോണുകൾ എക്സ്ചേഞ്ച് ചെയ്ത് എല്ലാ ഓഫറുകളും കിഴിച്ച് വെറും 34990 രൂപ മുതൽ ഐഫോണ്‍ 15 വാങ്ങാനുള്ള അവസരമൊരുക്കിയാണ് ഓക്സിജൻ വിപണിയിൽ മത്സരിക്കുന്നത്.
ഇതിനായി 24 മാസത്തെ നോ കോസ്റ്റ് ഇഎംഐ സ്കീമുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ഓക്സിജന്‍. വെറും 34990 രൂപ മുതലുള്ള വിലക്കിഴിവും, ആ തുകപോലും 24 മാസ തവണകളായി തിരിച്ചടക്കാനുള്ള വമ്പൻ അവസരവുമാണ് ഓക്സിജൻ ഒരുക്കുന്നത്.
അങ്ങനെ വരുമ്പോൾ വെറും 1458 രൂപ മുതലുള്ള ഇഎംഐ സ്കീമിൽ ഐഫോണ്‍ 15 വാങ്ങാൻ അവസരം ലഭിക്കുകയാണ്. എക്സ്ചേഞ്ച് ഇല്ലാതെ പോലും ഐഫോണ്‍ 15 നു വലിയ ഓഫറുകൾ ലഭ്യമാണ്. 5000 രൂപ വരെ ക്യാഷ് ബാക്ക് ഓഫറും ലഭ്യമാണ്.
അതിനൊപ്പം തന്നെ വിവിധ ബാങ്കുകളുടെ ഫിനാന്‍സ് സ്കീമുകളും ഓക്സിജനില്‍ ഒരുക്കിയിട്ടുണ്ട്. ഒപ്പം ആപ്പിള്‍ വാച്ചുകള്‍ക്കും ആകര്‍ഷകമായ ഫിനാന്‍സ് ഓഫറുകള്‍ ഇവിടെ ലഭ്യമാണ്. ഓഫറുകള്‍ കൂടുതല്‍ ആകര്‍ഷകമായതോടെ മികച്ച വിലയില്‍ ഐഫോണ്‍ 15 സീരീസ് സ്വന്തമാക്കാന്‍ എത്തുന്നവരുടെ തിരക്കാണ് ആപ്പിള്‍ വിപണയില്‍ ഓക്സിജനെ മുന്‍നിരയിലെത്തിച്ചിരിക്കുന്നത്.