/sathyam/media/media_files/jSvbChHetdVT4knrOCMN.jpg)
കോട്ടയം: കുടുംബാംഗങ്ങള്‍ക്കൊപ്പം അവധി ആഘോഷമാക്കാന്‍ 65 ഇഞ്ച് ടിവി വെറും 2083 രൂപാ മാസതവണ അടച്ച് സ്വന്തമാക്കാം, കൊടും ചൂടില്‍ നിന്നും രക്ഷനേടാന്‍ 1188 രൂപ മുതല്‍ മാസ തവണ അടച്ചാല്‍ എസി വീട്ടിലെത്തും, മാസം വെറും 888 രൂപ മുതല്‍ തവണയടച്ചാല്‍ വാഷിംങ്ങ് മെഷീനും റഫ്രിജറേറ്ററും വീട്ടിലെത്തിക്കാം.
ഇനി ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ വാങ്ങാന്‍ പണം സ്വരുക്കൂട്ടി വച്ച് കടയിലെത്തേണ്ട ആവശ്യമില്ല. ഉത്പന്നങ്ങള്‍ പലിശയില്ലാതെയും നാമമാത്ര പലിശകളിലും ആകര്‍ഷകമായ തവണ വ്യവസ്ഥകളോടെ സ്വന്തമാക്കാന്‍ വായ്പാമേളയിലൂടെ അവസരം ഒരുക്കുകയാണ് ഓക്സന്‍ ഡിജിറ്റല്‍ എക്സ്പേര്‍ട്ട്.
ഒക്ടോബര്‍ 20 -ന് നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് തുടങ്ങുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന ഗ്രേറ്റ് കേരള ഇഎംഐ ഫെസ്റ്റിലാണ് വമ്പന്‍ ഓഫറുകള്‍ ഒരുക്കി ഓക്സിജന്‍ രംഗത്തെത്തിയിരിക്കുന്നത്.
30 മിനിട്ടുകള്‍ക്കുള്ളില്‍ വായ്പ റെഡിയാണ്. ഒന്നല്ല, ഒരു വീട്ടിലേയ്ക്ക് ആവശ്യമുള്ള ഇലക്ട്രോണിക്സ് ഉത്പന്നങ്ങളെന്തും വാങ്ങി സ്പോട്ട് വായ്പയിലൂടെ ഇഎംഐ മാസതവണകളായി സ്വന്തമാക്കി മടങ്ങാം. മലയാളിയുടെ കുടുംബ ബജറ്റിന്‍റെ താളം തെറ്റിക്കാതെ തന്നെ ചെറിയ സംഖ്യയിലൂടെ മൂന്നു വര്‍ഷം കൊണ്ട് തിരിച്ചടവുകള്‍ നല്‍കിയാല്‍ മതി.
ഒരു മാസം നീണ്ടു നില്‍ക്കുന്ന ഇഎംഐ ഫെസ്റ്റില്‍ ഓക്സിജന്‍ ഷോറൂമുകളില്‍ വായ്പ ഒരുക്കാന്‍ സജ്ജമായിരിക്കുന്നത് പ്രമുഖ ബ്രാന്‍ഡഡ് ഫിനാന്‍സ് കമ്പനികളായ ഫിന്‍ സെര്‍വ്, എച്ച്ഡിഎഫ്‌സി, എച്ച്ഡിബി, ഐഡിഎഫ്‌സി, പിനെ ലാബ്‌സ് തുടങ്ങിയ പ്രമുഖ ബാങ്കുകളുടെ പ്രതിനിധികളാണ്.
ഇഎംഐ സ്കീമുകള്‍ക്കൊപ്പം ഉത്പന്നങ്ങള്‍ക്ക് ഉറപ്പായ ക്യാഷ്ബാക്ക് ഓഫറുകളും വമ്പന്‍ വിലക്കുറവുമാണ് ഓക്സിജന്‍ ഒരുക്കിയിരിക്കുന്നത്.
പുതിയ തലമുറ സ്മാര്‍ട്ട് ഫോണുകളായ ഐ ഫോണഉകള്‍ക്ക് ആകര്‍ഷകമായ തവണ വ്യവസ്ഥകള്‍ ഓക്സിജനില്‍ റെഡിയാണ്. ഐ ഫോണ്‍ 15 - 3330 രൂപ മുതല്‍ മാസ തവണകളില്‍ ലഭ്യമാണ്. സാംസങ്ങ് A04e സ്മാര്‍ട്ട് ഫോണകള്‍ക്ക് 884 രൂപ മുതലാണ് തവണകള്‍ ആരംഭിക്കുന്നത്.