Advertisment

രാമപുരം മാർ ആഗസ്തീനോസ് കോളേജിന് ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 8 റാങ്കുകൾ

New Update
mar augustinose college toppers

രാമപുരം: 2023 എംജി യൂണിവേഴ്സിറ്റി ബിരുദാനന്തര ബിരുദ പരീക്ഷയിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജ് വിദ്യാർത്ഥികൾ 8 റാങ്കുകൾ കരസ്ഥമാക്കി. 

സാന്ദ്ര സണ്ണി എംഎഎച്ച്ആർഎം ഒന്നാം റാങ്ക്, മരിയ സിബി എംഎഎച്ച്ആർഎം, നാലാം റാങ്ക് ദീപാ ജോർജ് എംഎസ്‌സി കംപ്യൂട്ടർ സയൻസ് നാലാം റാങ്ക്, ദേവീകൃഷ്ണ പിഎംഎഎച്ച്ആർഎം ഏഴാം റാങ്ക്, ജോസഫ് റോജി ജോസഫ്  എംഎസ്‌സി കംപ്യൂട്ടർ സയൻസ് ഏഴാം റാങ്ക്, ജോബിൻ കെ. ജെയിംസ് എംഎസ്‌സി ഇലക്ട്രോണിക്സ് ഒൻപതാം റാങ്ക്, അർച്ചന എം. എംഎസ്‌സി കംപ്യൂട്ടർ സയൻസ് ഒൻപതാം റാങ്ക്, പ്രീതിക സുരേഷ് എംഎഎച്ച്ആർഎം പത്താം റാങ്ക് എന്നിവരാണ് റാങ്കുകള്‍ കരസ്ഥമാക്കി കോളജിന് അഭിമാനമായത്.  

വിജയികളെ കോളേജ് മാനേജർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്, പിറ്റിഎ പ്രസിഡന്റ് ജിമ്മി ആലനോലിക്കൽ, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ് , ഡിപ്പാർട്ടമെന്റ് മേധാവികളായ പ്രകാശ്  ജോസഫ്, അഭിലാഷ് വി, ലിൻസി ആന്റണി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ് തുടങ്ങിയവർ അഭിനന്ദിച്ചു.

Advertisment