കോട്ടയം: ആപ്പിള്‍ ഫോണ്‍, ആപ്പിള്‍ ലാപ്ടോപ്പുകള്‍ എന്നിവയ്ക്ക് ഓണ്‍ലൈന്‍ ഷോപ്പിംങ്ങിനെ വെല്ലുന്ന വിലക്കുറവിന്‍റെ വിപ്ലവം സൃഷ്ടിച്ച് 'ആപ്പിള്‍ കില്ലര്‍ സെയില്‍' പ്രഖ്യാപിച്ചിരിക്കുകയാണ് ഓക്സിജന്‍ ഡിജിറ്റല്‍.
കേരളത്തിലെ ഏറ്റവും കുറഞ്ഞ വിലയില്‍ ഐ ഫോണുകളും ആപ്പിള്‍ ലാപ്ടോപ്പുകളും വില്പന നടത്തുന്ന 5 ദിവസത്തെ 'ആപ്പിള്‍ കില്ലര്‍ സെയില്‍ സീസണ്‍ - 2' ആണ് ഓക്സിജനില്‍ 4 -നു തുടങ്ങി 8 -ന് അവസാനിക്കുന്നത്.
ഐഫോണ്‍ 13 വെറും 57590 രൂപയ്ക്ക് കില്ലര്‍ സെയിലിലൂടെ ലഭ്യമാക്കും. ഐഫോണ്‍ 14, ഐഫോണ്‍ 13 പ്രോ മാക്സ്, ഐഫോണ്‍ 14 പ്രോ മാക്സ് എന്നിവയ്ക്കെല്ലാം ഓണ്‍ലൈന്‍ വിപണിയേക്കാള്‍ വിലക്കുറവിലാണ് കില്ലര്‍ സെയില്‍. ഇവയ്ക്ക് എച്ച്ഡിഎഫ്‌സി കാര്‍ഡ് പര്‍ച്ചെയ്സുകള്‍ക്കൊപ്പം 2000 രൂപയുടെ അഡീഷണല്‍ ക്യാഷ് ബാക്ക് ഓഫറുമുണ്ട്. 2390 രൂപ മുതല്‍ ഐ ഫോണുകൾക്ക് ഇഎംഐ സ്കീമുകളും ലഭ്യമാണ്.
മാക്ബുക്ക് എംഐ വെറും 77590 രൂപയ്ക്ക് ലഭിക്കും. എച്ച്ഡിഎഫ്‌സി കാര്‍ഡ് പര്‍ച്ചേയ്സുകള്‍ക്ക് 5000 രൂപയുടെ ക്യാഷ് ബാക്ക് ഓഫര്‍ ലഭ്യമാണ്.
3229 രൂപ മുതലുള്ള ഇഎംഐ സ്കീമില്‍ മാക്ബുക്ക് എം ഐകൾക്ക് വമ്പിച്ച ഓഫറുകള്‍ ലഭ്യമാണ്. ഓക്സിജന്‍റെ എല്ലാ ഷോറൂമുകളിലും ഓഫറുകള്‍ ലഭ്യമാണ്.
ഓണത്തോടനുബന്ധിച്ച് ഓക്സിജന്‍ കോട്ടയം ഷോറൂമില്‍ നടത്തിയ ഓഫര്‍ രാത്രിവിപണിയില്‍ അമ്പതിനായിരത്തോളം പേരാണ് ഒറ്റ രാത്രിയില്‍ ഷോറും സന്ദര്‍ശിച്ചത്. സമാനമായ ഓഫര്‍ വിലയിലാണ് ആപ്പിള്‍ കില്ലര്‍ സെയില്‍ സീസണ്‍ - 2 പ്രഖ്യാപിച്ചിരിക്കുന്നത്.