ഓക്‌സിജനിൽ ഐഫോൺ 15, ഐഫോൺ 15 പ്രൊ പ്രീ ബുക്കിംഗ് ആരംഭിച്ചു

New Update
oxygen iphone 15

കോട്ടയം: പ്രമുഖ ഇലക്ട്രോണിക്‌സ്, ഹോം അപ്ലയൻസസ്, ഡിജിറ്റൽ ഗാഡ്ജറ്റ്‌സ് വിപണന സ്ഥാപനമായ ഓക്‌സിജനിൽ ഐഫോൺ 15, ഐഫോൺ 15 പ്രൊ സ്മാർട്ട് ഫോണുകളുടെ പ്രീ ബുക്കിംഗ് ആരംഭിച്ചു.

Advertisment

സെപ്റ്റംബർ 15 മുതൽ 22 വരെ സ്മാർട്ട്‌ഫോണുകൾ പ്രീബുക്കിംഗ് ചെയ്യുവാനുള്ള സൗകര്യമാണ് ഓക്‌സിജനിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബർ 22 മുതൽ ഡെലിവറി സ്റ്റാർട്ട് ചെയ്യുന്നതാണ്.

ഐഫോൺ 15 ഉൾപ്പെടുത്തിയിരിക്കുന്ന ശ്രദ്ധേയമായ മാറ്റം ക്യാമറ തന്നെയാണ്. അപ്പ്‌ഗ്രേഡ്- 48 മെഗാപിക്‌സൽ ലെൻസാണ് ക്യാമറയ്ക്കുള്ളത്. ലോ ലൈറ്റിലും മികച്ച ഫോട്ടോകൾ എടുക്കാൻ ഇതിലൂടെ സാധിക്കും. 

oxygen apple watch

ഐഫോൺ പ്രോ മാക്‌സ് മോഡലുകളിൽ പെരിസ്‌കോപ്പ് ലെൻസും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് 5x ഒപ്റ്റിക്കൽ സൂം കിട്ടും. പുതിയ ടൈറ്റാനിയം ഫ്രെയിമുകളാണ് ഫോണിന്റെ മറ്റൊരു സവിശേഷത. 

ഇത് മികച്ച കരുത്ത് കൂട്ടാനും ഭാരം കുറയ്ക്കാനും സഹായകമാകും. ഓക്‌സിജന്റെ 9020 100 100 എന്ന കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചോ, അടുത്തുള്ള ഷോറൂമിലോ ഓക്‌സിജൻ ഷോറൂം സന്ദർശിച്ചോ പ്രീബുക്കിംഗ് ചെയ്യാവുന്നതാണ്.

Advertisment