/sathyam/media/media_files/9NrKyuYAWq5zD9ZWI1HW.jpg)
പട്ടാമ്പി: ഈ വർഷത്തെ ഉബൈദ് ചങ്ങലീരി സ്മാരക അവാർഡുകൾ ഡൊ. തോമസ് ജോർജും ഗായകൻ സജീർ കൊപ്പവും ഏറ്റുവാങ്ങി. മുസ്ലിം യൂത്ത് ലീഗ് പാലക്കാട് ജില്ലാ പ്രസിഡണ്ടായിരുന്ന ഉബൈദ് ചങ്ങലീരിയുടെ ഓർമ്മക്കായി ജില്ലാ യൂത്ത് ലീഗ് ഏർപ്പെടുത്തിയ ഉബൈദ് ചങ്ങലീരി സ്മാരക അവാർഡുകൾ ഉബൈദിയ കോൺഫറൻസിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയാണ് ജേതാക്കൾക്ക് സമ്മാനിച്ചത്.
വിദ്യാഭ്യാസ മേഖലയിൽ വ്യതിരിക്തമായ ചുവടുവെപ്പ് നടത്തി ശ്രദ്ധേയനാവുകയും ഗിന്നസ് റെക്കോർഡ് ഹോൾഡറാവുകയും ചെയ്തതിനെ പരിഗണിച്ചാണ് ലീഡ് കോളേജ് ചെയർമാൻനും ഇന്റർ നാഷണൽ ട്രെയിനറുമായ ഡോക്ടർ തോമസ് ജോർജ് അവാർഡിന് അർഹനായത്.
മികവാർന്ന കലാ പ്രകടനത്തിലൂടെ സാംസ്കാരിക മേഖലയിൽ അർപ്പിച്ച സേവനത്തിനാണ് യുവഗായകൻ ഷജീർ കൊപ്പത്തെ തിരഞ്ഞെടുത്തത്. അബുദാബി ബനിയാസ് കെഎംസിസി കമ്മിറ്റി നൽകുന്ന 5001 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്.
പൊതുപ്രവർത്തകൻ ഉബൈദ് ചങ്ങലീരിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ അവാർഡ് ഉബൈദിയ കോൺഫറൻസിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സമ്മാനിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us