അബ്ദുറസാഖ് കുമരനെല്ലൂര്‍
Updated On
New Update
/sathyam/media/media_files/6cNqWlacKBSnihUo92x5.jpg)
കൂറ്റനാട്: തൃത്താല മേഖലയില്‍ മയക്കുമരുന്നു വിതരണം ചെയ്യുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃത്താല ആട് വളവില്‍ ജാഫര്‍ അലി സാദിഖ് (32) നെയാണ് തൃത്താല പൊലീസ് അറസ്റ്റുചെയ്തത്.
Advertisment
പാലക്കാട് എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം വളരെ ആസൂത്രിതമായിട്ടായിരുന്നു പരിശോധന. വീടിനുള്ളില്‍ കളിപാട്ടങ്ങളിലായാണ് 300 ഗ്രാം മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.
ഇവ തൂക്കിനല്‍കാനുള്ള ത്രാസും ഉപയോഗിക്കാനുള്ള ഹുക്കയും കണ്ടെടുത്തു. കൂടാതെ നാലര ലക്ഷത്തിന്‍റെ റിയാലും ഇയാളില്‍ നിന്നും പിടിച്ചെടുത്തു. മേഖലയില്‍ മയക്കുമരുന്ന് വിതരണത്തിന്‍റെ മൊത്തകച്ചവടക്കാരനാണ് പിടിയിലായ പ്രതിയെന്ന് പൊലീസ് പറഞ്ഞു.
അതേസമയം തൃത്താല മേഖലയില്‍ അടുത്തകാലത്തായി വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗവും വില്‍പനയും സംബന്ധിച്ച് എക്സൈസ് വകുപ്പും പ്രത്യേക നിരീക്ഷണം നടത്തിവരികയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us