Advertisment

പത്തനംതിട്ടയിൽ വൃദ്ധ ദമ്പതികളുടെ ഫ്‌ളാറ്റിന് തീയിട്ടു; മകൻ പിടിയിൽ

ജുബിനാണ് ഫ്‌ളാറ്റിന് തീയിട്ടതെന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവത്തിൽ ആളപായമില്ല.

New Update
crime-copy-9.jpg

പത്തനംതിട്ട: വൃദ്ധ ദമ്പതികൾ താമസിച്ചിരുന്ന ഫ്‌ളാറ്റിനുള്ളിൽ തീപിടിത്തം. സംഭവത്തിൽ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ദമ്പതികളുടെ മകൻ ജുബിനാണ് ഫ്‌ളാറ്റിന് തീയിട്ടതെന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവത്തിൽ ആളപായമില്ല.

Advertisment

തീപിടിത്തമുണ്ടായ ഉടനെ തന്നെ അഗ്നിരക്ഷാസേനയെത്തി തീയണച്ചിരുന്നു. പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. ജുബിൻ മദ്യലഹരിയിലായിരുന്നു എന്നാണ് സൂചന.

 

pathanamthitta
Advertisment