Advertisment

പത്തനംതിട്ടയിൽ കടുവയെ അവശനിലയിൽ കണ്ടെത്തി; കാട്ടാനകൾ ആക്രമിച്ചതെന്ന് സംശയം

കാട്ടാനകളുടെ ആക്രമണത്തിൽ കടുവയ്ക്ക് പരിക്കേറ്റതാകാമെന്നാണ് വനപാലകരുടെ നിഗമനം

New Update
tiger ooooooooooo.jpg

പത്തനംതിട്ട: മണിയാർ കട്ടച്ചിറയിൽ കടുവയെ അവശ നിലയിൽ കണ്ടെത്തി. മണിയാറിൽ നിന്ന് വനമേഖലയിലൂടെ കട്ടച്ചിറയിലേക്ക് പോകുന്ന ഭാഗത്ത് റോഡരികിലാണ് കടുവയെ കണ്ടെത്തിയത്. വനപാലകർ സ്ഥലത്ത് എത്തി കടുവയെ വലയിലാക്കി. ചികിത്സ നല്‍കാനായി കൊണ്ടുപോയി.

കടുവയുടെ ദേഹത്ത് പരിക്കുകൾ ഉണ്ട്. കാട്ടാന ഇറങ്ങുന്ന സ്ഥലം കൂടിയാണ് കട്ടച്ചിറ. കാട്ടാനകളുടെ ആക്രമണത്തിൽ കടുവയ്ക്ക് പരിക്കേറ്റതാകാമെന്നാണ് വനപാലകരുടെ നിഗമനം. പ്രദേശവാസികളാണ് കടുവയെ കണ്ടത്. തുടർന്ന് വനപാലകരെ വിവരമറിയിക്കുകയായിരുന്നു

tiger
Advertisment