Advertisment

വിറക് ഇറക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം; യുവാവിനെ അയൽവാസി തലയ്ക്കടിച്ച് കൊലപ്പെടുത്തി

New Update
POLICE NEWS

പത്തനംതിട്ട: പെരുംപെട്ടിയില്‍ യുവാവിനെ അയല്‍വാസി തലയ്ക്കടിച്ച് കൊലപ്പെടുത്തി. പെരുംപെട്ടി പുള്ളുവലി സ്വദേശി രതീഷ് ( 40 )ആണ് മരിച്ചത്. അയല്‍വാസി അപ്പുകുട്ടനെ (33) പെരുംപെട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു.വിറക് ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഇന്നലെ രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. രതീഷിനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് രതീഷ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

സംഭവത്തില്‍ അപ്പുക്കുട്ടനെതിരെ കൊലക്കുറ്റം ചുമത്തുമെന്നും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

Advertisment