Advertisment

കുറഞ്ഞ ചിലവിൽ  മികച്ച ഫീച്ചറുകൾ: മോട്ടോ എഡ്ജ് 40 നിയോ സെപ്തംബർ 28ന് വിപണിയിലേക്ക്

New Update
motorola edge 40

തിരുവനന്തപുരം: ബഡ്ജറ്റ് വിലയിൽ ഫ്ലാഗ്ഷിപ്പ് ഫീച്ചറുകളുമായി മോട്ടോറോളയുടെ മോട്ടോ എഡ്ജ് 40 നിയോ ഈ മാസം 28ന് വിപണിയിലെത്തും. 144 ഹെഡ്സ് റിഫ്രഷ് റേറ്റുള്ള 10 ബിറ്റ് കർവ്ഡ് ഡിസ്പ്ലേ, അണ്ടർ വാട്ടർ പ്രൊട്ടക്ഷൻ, 68 വാട്ട്സ് ടർബോ പവർ ചാർജിംഗും ഉൾപ്പെടെയുള്ള ഫീച്ചുകൾ സംയോജിപ്പിച്ച ഫൈവ് ജി സ്മാർട്ട് ഫോണിന്റെ വില  23,999 രൂപ മുതലാണ്. ഉത്സവകാല വിലക്കിഴിവോടെ 19,999 രൂപക്ക് സ്വന്തമാക്കാനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്.

Advertisment

മീഡിയ ടെക്കിന്റെ ഡിമെൻസിറ്റി 7030 എന്ന പ്രൊസസർ ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യ  സ്മാർട്ട് ഫോണാണ് മോട്ടോ എഡ്ജ് 40 നിയോ. സെഗ്മെന്റിലെ ആദ്യ ഐ.പി 68 റേറ്റിംഗ് ഉള്ള ഈ സ്മാർട്ട് ഫോണിന് 30 മിനുട്ട് വരെ ശുദ്ധജലത്തിൽ മുങ്ങിക്കിടക്കാനും പൊടി, അഴുക്ക്, മണൽ തുടങ്ങി ഏതൊരു കാലാവസ്ഥയേയും പ്രതിരോധിക്കാനും കഴിയും. ഈ സവിശേഷതയുള്ള ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഫോണാണിത്.

172 ഗ്രാം ഭാരവും 7.79 മില്ലി മീറ്റർ കനവുമാണ് ഉള്ളത്. മികച്ച ദൃശ്യാനുഭവം നൽകുന്നതാണ് 6.55 ഇഞ്ച് പി.ഓ.എൽ.ഇ.ഡി കർവ്ഡ് ഡിസ്പ്ലേ. 50 എം.പി അൾട്രാ പിക്സൽ നൈറ്റ് വിഷനുള്ള പ്രധാന ക്യാമറയും 13 എം.പിയുടെ സെക്കന്ററി ക്യാമറയുമാണുള്ളത്. 32  എം.പിയുടെ സെൽഫി ക്യാമറയിൽ മികച്ച ചിത്രങ്ങൾ എടുക്കാൻ കഴിയും.

ഹൊറൈസൻ ലോക്ക്, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ തുടങ്ങിയ ഫീച്ചറുകളുമുണ്ട്. 5000 മില്ലി ആമ്പയർ ശേഷിയുള്ള ബാറ്ററിയാണ് മറ്റൊരു സവിശേഷത. ആകർഷകമായ നിറങ്ങളിൽ അവതരിപ്പിച്ചിട്ടുള്ള സ്മാർട്ട് ഫോണിന് പ്രീമിയം വീഗൻ ലെതർ, ത്രീഡി പി.എം.എം.എ അക്രിലിക് ഗ്ലാസ് എന്നിങ്ങനെയാണ് ഫിനിഷിംഗ് കൊടുത്തിട്ടുള്ളത്.

ഫ്ലിപ്കാർട്ട്, മോട്ടോറോള ഒഫീഷ്യൽ വെബ്സൈറ്റ് എന്നിവയിലൂടെയും പ്രമുഖ റീട്ടെയ്ൽ ഔട്ട്ലറ്റുകളിലൂടെയുമാണ് മോട്ടോ എഡ്ജ് 40 നിയോ വിപണിയിൽ എത്തുന്നത്. എട്ട് ജി.ബി റാം 128 ജി.ബി സ്റ്റോറേജ്, 12 ജി.ബി റാം 256 ജി.ബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിന്റുകളാണ് ഉള്ളത്. യഥാക്രമം 23,999 രൂപ, 25,999 രൂപ എന്നിങ്ങനെയാണ് വില വരുന്നത്. ഇതാണ് ഓഫറുകൾ സഹിതം 19,999 രൂപക്കും 22,999 രൂപക്കും ലഭിക്കുന്നത്.

Advertisment