New Update
/sathyam/media/media_files/BM8A74DwxEsPz0lvIu1K.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ വർദ്ധനവ്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കൂടി 5660 രൂപയിലും ഒരു പവന് 80 രൂപ കൂടി 45280 രൂപയിലുമാണ് വിപണിയിൽ വ്യാപാരം നടക്കുന്നത്. ഇന്നലെ ഒരു പവന് 45200 രൂപയിലാണ് വ്യാപാരം നടന്നത്.
Advertisment
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 5 രൂപ കൂടി 4685 രൂപയിലും ഒരു പവൻ 18 കാരറ്റിന് 40 രൂപ കൂടി 37480 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാൾമാർക് വെള്ളിയുടെ വില 103 രൂപയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us