Advertisment

കലാധരന്റെ 'കാളാമുണ്ടൻ' വരുന്നു... വാവാസുരേഷ് വെള്ളിത്തിരയിലേയ്ക്ക്

New Update
kalamundan

തിരുവനന്തപുരം: പാമ്പുപിടിത്തത്തിന് ചെറിയൊരിടവേളനൽകി വാവസുരേഷ് സിനിമാ അഭിനയത്തിലേക്കിറങ്ങുന്നു. സുരേഷിനെ കേന്ദ്ര കഥാപാത്രമാക്കി കലാധരൻ സംവിധാനം ചെയ്യുന്ന കാളാമുണ്ടൻ എന്ന ചിത്രത്തിന്റെ പൂജ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്നു. ഗാനരചയിതാവ് കെ. ജയകുമാർ, കവിയും ഗാനരചയിതാവുമായ പ്രഭാവർമ്മ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. 

Advertisment

kalamundan-2

പ്രകൃതിസ്നേഹിയായ ഒരു മനുഷ്യന്റെ ജീവിതത്തിലെ പുരസ്കാരങ്ങളും തിരസ്കാരങ്ങളും ഇടകലർന്ന കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് കലാധരൻ പറഞ്ഞു. നവംബർ ആദ്യം തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും. 

kalamundan-3

പ്രദീപ് പണിക്കർ രചന നിർവഹിക്കുന്നു. ഗാനരചന കലാധരൻ. സംഗീതം എം ജയചന്ദ്രൻ. ശ്രീനന്ദനം ഫിലിംസിന്റെ ബാനറിൽ കെ. നന്ദകുമാർ ആണ് നിർമ്മാണം. കലാസംവിധാനം അജയൻ അമ്പലത്തറ. മേക്കപ്പ് ലാൽ കരമന. ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ. പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് തിലകം. പി.ആർ.ഒ. എം.കെ ഷെജിൻ ആലപ്പുഴ.

vava suresh

Advertisment