തൃശൂര്‍: പൂരനഗരിയെ ഓഫറുകളുടെ പൂരപ്പറമ്പാക്കി ആദ്യമായി അവതരിപ്പിക്കുന്ന 12 മണിക്കൂര്‍ 'ഓക്‌സിജന്‍ സണ്‍ഡേ സൂപ്പര്‍ സെയില്‍' ഞായറാഴ്ച. നാളെ ഞായറാഴ്ച രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് ഓക്‌സിജന്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് തന്ത്രങ്ങളുടെ ഭാഗമായി 70 ശതമാനത്തിലേറെ വിലക്കുറവില്‍ ലോകോത്തര ബ്രാന്‍ഡുകളുടെ വിപണി തൃശൂര്‍ ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്.
ഓണ്‍ലൈന്‍ ഷോപ്പിങ്ങിലെ ഫ്ളാഷ് സെയിലിനെ വെല്ലുന്ന ഓഫറുകളും വിലക്കുറവുമാണ് തൃശൂരുകാരെ കാത്തിരിക്കുന്നത്. വെറും 5790 രൂപ മുതല്‍ ബ്രാന്‍ഡഡ് സ്മാര്‍ട്ട് എല്‍ഇഡി ടിവികള്‍ സണ്‍ഡേ സൂപ്പര്‍ സെയിലിലൂടെ ഉപഭോക്താക്കളെ കാത്തിരിക്കുകയാണ്. ബ്രാന്‍ഡഡ് വാഷിംഗ് മെഷീനുകള്‍ വെറും 5490 രൂപ മുതലുള്ള വിലകളില്‍ ആരംഭിക്കും.
/sathyam/media/media_files/k9HfI8Mn3x12lugA6VGQ.jpg)
1.5 ടണ്‍ 3 സ്റ്റാര്‍ എ.സികള്‍ 1 ടണ്‍ എ.സികളുടെ ഓഫര്‍ വിലകളേക്കാള്‍ കുറഞ്ഞ വെറും 25990 രൂപ മുതല്‍ ലഭ്യമാകും. ബ്രാന്‍ഡഡ് ലാപ്ടോപ്പുകളുടെ സൂപ്പര്‍ സെയില്‍ വില വെറും 19990 രൂപ മുതല്‍ ആരംഭിക്കുകയാണ്. 499 രൂപ മുതല്‍ ഫോണുകള്‍ക്ക് ഓഫര്‍വില തുടങ്ങുകയാണ്. ഹെഡ്സെറ്റുകള്‍ വെറും 49 രൂപ മുതലുള്ള വിലകളിലും ലഭ്യമാക്കും.
/sathyam/media/media_files/NmBY2w9EwpU6KrwSHE7L.jpg)
ഓഫറുകളുടെ ഭാഗമായി വെറും 699 രൂപ മുതല്‍ സ്മാര്‍ട്ട് വാച്ചുകളുടെ വില ആരംഭിക്കും. പ്രഷര്‍ കുക്കറുകള്‍ വെറും 499 രൂപ മുതലും അയേണ്‍ ബോക്സുകള്‍ വെറും 299 രൂപ മുതലും നോണ്‍ സ്റ്റിക് തവകള്‍ വെറും 299 രൂപ മുതലുമുള്ള വിലകളില്‍ ലഭ്യമാക്കും. കൂടാതെ സാംസങ്ങ് സ്മാര്‍ട്ട്ഫോണുകള്‍ക്ക് മറ്റെവിടെയും ലഭിക്കാത്ത ഏറ്റവും കുറഞ്ഞ ഇഎംഐ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
സണ്‍ഡേ സൂപ്പര്‍ സെയിലിലെ 12 മണിക്കൂറില്‍ മാത്രമായിരിക്കും മേല്‍പ്പറഞ്ഞ ഓഫറുകള്‍ ബാധകമായിരിക്കുക. 'ഓക്‌സിജന്‍ സണ്‍ഡേ സൂപ്പര്‍ സെയില്‍' ഞായറാഴ്ച നടത്തുമെന്ന് ഓക്‌സിജന്‍ നേരത്തെ അറിയിപ്പ് നല്‍കിയിരുന്നെങ്കിലും ജനത്തിരക്ക് നിയന്ത്രിക്കാന്‍ സൂപ്പര്‍ പൂരം ഓഫറുകള്‍ എന്തൊക്കെയെന്ന വിവരങ്ങള്‍ ശനിയാഴ്ച രാവിലെ മാത്രമാണ് ഓക്‌സിജന്‍ പുറത്തിവിട്ടത്.
/sathyam/media/media_files/32Oanh5nKGe1JQhFPyrY.jpg)
അതിനു പുറമെ ഓണത്തോടനുബന്ധിച്ചു ഓക്‌സിജന്‍ പ്രഖ്യാപിച്ചിരിക്കുന്ന ആര്‍പ്പോ ഓണം ഓഫറുകളും ആപ്പിള്‍ ഉത്പന്നങ്ങള്‍ക്കുള്ള പ്രത്യേക വിലക്കിഴിവുകളും ഓക്‌സിജന്‍ ഷോറൂമുകളില്‍ ലഭ്യമാണ്. വമ്പന്‍ വിലക്കുറവ്, ഓഫറുകള്‍, സ്‌പോട്ട് ഇഎംഐ, ക്യാഷ് ഓഫറുകള്‍ എന്നിവയാണ് സൂപ്പര്‍ പൂരം സെയിലിന്റെ പ്രത്യേകത.
/sathyam/media/media_files/reVZbQEtdX3dLW6KZtCd.jpg)
ഓക്‌സിജന്റെ തൃശൂര്‍ വടക്കേ ബസ്റ്റാന്‍ഡ് ഷോറൂമില്‍ മാത്രമാകും സൂപ്പര്‍ സെയില്‍ ബാധകമാകുക. ഓക്‌സിജന്‍ ഡിജിറ്റല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് തന്ത്രങ്ങളുടെ ഭാഗമായി പ്രൊഡക്ടുകള്‍ക്ക് ഷോറൂംതന്നെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു നടത്തുന്ന സൂപ്പര്‍ പൂരം സെയിലില്‍ അത്ഭുതകരമായ വിലക്കുറവാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.