Advertisment

ഫലസ്തീനിലെ അധിനിവേശത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ റാലി വ്യാഴാഴ്ച ചാവക്കാട്

New Update
muslim leage thrissur

തൃശൂര്‍: ലോക മനസ്സാക്ഷിയെ പിടിച്ചുലക്കുന്ന കാഴ്ചകളാണ് ഓരോ ദിവസവും ഗസ്സയിൽ നിന്ന് പുറത്തു വരുന്നത്. ഭക്ഷണമില്ല, മരുന്നില്ല, വൈദ്യുതിയില്ല, ആവശ്യത്തിനുള്ള ഒരു സാധനവും കിട്ടാനില്ല. ഏതു നിമിഷവും കൊല ചെയ്യപ്പെട്ടേക്കാമെന്ന ഭീതിയിൽ കഴിയുകയാണ് ഒരു കൂട്ടം മനുഷ്യർ.

Advertisment

കുഞ്ഞുങ്ങളെ കൂട്ടത്തോടെ കൊലപ്പെടുത്തിയും ആശുപത്രിയിൽ ബോംബിട്ടും ഏറ്റവും ക്രൂരമായ വംശഹത്യയാണ് ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നത്.

അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഇസ്രായേൽ നടത്തുന്ന അധിനിവേശത്തിനെതിരെ ലോകമെമ്പാടും  വലിയ പ്രതിഷേധങ്ങൾ നടക്കുകയാണ്. മനുഷ്യത്വമുള്ള മനുഷ്യരെല്ലാം അതിൽ അണിനിരക്കുന്നു.

ഫലസ്തീനിലെ അധിനിവേശത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട് സംഘടിപ്പിക്കുന്ന ഐക്യദാര്‍ഢ്യ റാലി നാളെ വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക്. 

യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു പങ്കെടുക്കുന്നു. ചാവക്കാട് മണത്തലയിൽ നിന്ന് ആരംഭിക്കുന്ന ഐക്യദാർഢ്യ റാലി, നഗരം ചുറ്റി വസന്തം കോർണറിൽ സമാപിക്കും.

Advertisment