കോട്ടയത്തെ ഓക്സിജൻ മിഡ്നൈറ്റ് സെയിലിന് പിന്നാലെ തൃശൂരിൽ ആദ്യമായി 12 മണിക്കൂർ 'ഓക്സിജൻ സൺഡേ സൂപ്പർ സെയിൽ' പ്രഖ്യാപിച്ച് ഓക്സിജൻ ഗ്രൂപ്പ്. പൂരങ്ങളുടെ നാട്ടില്‍ തൃശൂരുകാർക്ക് ഓഫറുകളുടെ പൂരകൊയ്ത്ത് ഒരുക്കുന്ന സൂപ്പർ പൂരം സെയിൽ ഞായറാഴ്ച. ഓഫറുകൾക്കും സമ്മാനങ്ങൾക്കും പുറമെ സ്പോട്ട് വായ്പയും

New Update
oxygen digital thrissur

തൃശൂർ: ഒറ്റ രാത്രിയിൽ അമ്പതിനായിരത്തോളം ആളുകളെ ഷോറൂമിലെത്തിച്ച കോട്ടയത്തെ ഓക്സിജൻ മിഡ്നൈറ്റ് സെയിലിന് പിന്നാലെ തൃശൂരിൽ ആദ്യമായി 12 മണിക്കൂർ 'ഓക്സിജൻ സൺഡേ സൂപ്പർ പൂരം സെയിൽ' പ്രഖ്യാപിച്ച് ഓക്സിജൻ ഡിജിറ്റൽ എക്സ്പെർട്ട്‌ രംഗത്ത്.

Advertisment

സെപ്തംബർ 10 ന് ഞായറാഴ്ച രാവിലെ 9 മുതൽ രാത്രി 9 വരെയാണ് തൃശൂരിനെ ഓഫറുകളുടെ പൂരപ്പറമ്പാക്കാൻ ആദ്യമായി ഗംഭീര വിലക്കുറവും സൂപ്പർ ഓഫറുകളുമായി സൺഡേ സൂപ്പർ പൂരം സെയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ഓക്സിജൻ ഡിജിറ്റൽ ഗ്രൂപ്പിന്റെ മാർക്കറ്റിങ് തന്ത്രങ്ങളുടെ ഭാഗമായി പ്രൊഡക്ടുകൾക്ക് ഷോറൂം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു നടത്തുന്ന സൂപ്പർ പൂരം സെയിലിൽ അത്ഭുതകരമായ വിലക്കുറവാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. തൃശൂരുകാർക്ക് ഓഫറുകളുടെ പൂരകൊയ്ത്ത് ഒരുക്കുന്ന സ്‌പെഷ്യൽ ഓഫറുകൾ ശനിയാഴ്ച ഉച്ചയോടെ മാത്രമേ ഓക്സിജൻ ഗ്രൂപ്പ് പുറത്തു വിടുകയുള്ളൂ.


വമ്പൻ വിലക്കുറവ്, ഓഫറുകൾ, സ്പോട്ട് ഇഎംഐ, ക്യാഷ് ഓഫറുകൾ എന്നിവയാണ് സൂപ്പർ പൂരം സെയിലിന്റെ പ്രത്യേകത. രാജ്യത്തെയും അന്തർദേശീയ തലത്തിലെയും  ഏറ്റവും മികച്ച ബ്രാൻഡുകളുടെ ഏറ്റവും പുതിയ മോഡൽ ഉത്പന്നങ്ങൾ ഓൺലൈൻ ഷോപ്പിങ്ങിനെപ്പോലും വെല്ലുന്ന വിലക്കുറവിൽ 12 മണിക്കൂർ പൂരകച്ചവടത്തിലൂടെ വിറ്റഴിക്കാനാണ് ഓക്സിജൻ പദ്ധതി. വിലക്കുറവിന് പുറമെ ഞെട്ടിക്കുന്ന ഓഫറുകൾ, തൽസമയ വായ്പ, ക്യാഷ് ഓഫറുകൾ, സമ്മാനങ്ങൾ എന്നിവ ലഭ്യമായിരിക്കും.


 മികച്ച ബ്രാൻഡുകളുടെ തെരെഞ്ഞെടുത്ത ഉത്പന്നങ്ങൾക്കായിരിക്കും ഓഫറുകളും വിലക്കുറവും ലഭിക്കുക. ഓഫറുകൾ ഏതൊക്കെ ഉത്പന്നങ്ങൾക്കായിരിക്കും എന്നത് ശനിയാഴ്ച മാത്രമേ ഓക്സിജൻ പ്രഖ്യാപനം ഉണ്ടാകുകയുള്ളൂ.

ഓക്സിജന്റെ  തൃശൂർ വടക്കേ ബസ്റ്റാൻഡ് ഷോറൂമിൽ മാത്രമാകും  മെയിൻ ഷോറൂമിൽ മാത്രമാകും സൺഡേ സൂപ്പർ പൂരം സെയിൽ  ഉണ്ടായിരിക്കുക. സൺഡേ സൂപ്പർ പൂരം സെയിലിന്റെ ഓഫറുകൾക്കൊപ്പം ഓക്സിജൻ ഓണത്തോടനുബന്ധിച്ചു പ്രഖ്യാപിച്ചിരിക്കുന്ന 70 ശതമാനം വരെ വിലക്കുറവിലുള്ള ആർപ്പോ ഓണം ഓഫറുകളും ഞായറാഴ്ച ലഭ്യമായിരിക്കും.

കഴിഞ്ഞ 23 നായിരുന്നു ഓക്സിജൻ ഓണത്തോടനുബന്ധിച്ചു കോട്ടയം  നെഹ്‌റു സ്റ്റേഡിയം ബ്രാഞ്ചിൽ മിഡ്നൈറ്റ് സെയിൽ പ്രഖ്യാപിച്ചത്. രാത്രി അമ്പതിനായിരത്തോളം ആളുകളാണ് നിരനിരയായി ഷോറൂം നിറഞ്ഞു തിങ്ങി കയറിയത്.

ഒടുവിൽ ജനബാഹുല്യം കാരണം ഉത്പന്നങ്ങൾ തീരുകയും കച്ചവടം വൈകുകയും ചെയ്തപ്പോൾ അന്ന് രാത്രി വൈകി എത്തിയവർക്ക് കൂപ്പണുകൾ നൽകി പിന്നീട് ഷോറൂമിലെത്തി പർച്ചേയ്‌സ് നടത്താൻ സൗകര്യം ഒരുക്കുകയായിരുന്നു.

Advertisment