New Update
/sathyam/media/media_files/bCAPNYQm7OaAQ3I7H3yF.jpg)
വയനാട്: പുല്‍പ്പള്ളിയില്‍ യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കതവാക്കുന്ന് തെക്കേക്കര വീട്ടില്‍ അമല്‍ദാസ് ആണ് കൊല്ലപ്പെട്ടത്. 22 വയസായിരുന്നു. കോടാലി കൊണ്ട് തലയ്ക്കടിയേറ്റ നിലയിലായിരുന്നു മൃതദേഹം. പിതാവ് ശിവദാസനായി പൊലീസ് അന്വേഷണം തുടങ്ങി.
Advertisment
ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
സംഭവം നടക്കുമ്പോള്‍ പിതാവും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. തലയ്ക്ക് കോടാലി കൊണ്ട് അടിയേറ്റ നിലയില്‍ കിടക്കയില്‍ കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്.