Advertisment

താമരശ്ശേരി ചുരത്തിൽ കണ്ടെയ്നർ ലോറിക്ക് തീ പിടിച്ചു: ആളപായമില്ല, കനത്ത ഗതാഗതകുരുക്ക്

New Update
thamarassery

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറിക്ക് തീപ്പിടിച്ചു. അപകടത്തെത്തുടർന്ന് വൻ ഗതാഗതകുരുക്ക് രൂപപ്പെട്ടു. ചിപ്പിലിത്തോടില്‍ ശനിയാഴ്ച പുലര്‍ച്ചെ 5.30-ഓടെയാണ് അപകടം നടന്നത്. തീപിടുത്തത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ടുകൾ. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. 

Advertisment

ലോറിക്ക് തീ പിടിച്ച സംഭവം വൻ ഗതാഗതക്കുരുക്കിന് ഇടയാക്കിയിട്ടുണ്ട്. കത്തിനശിച്ച ലോറി ചുരത്തില്‍നിന്ന് നീക്കിയശേഷമെ ഗതാഗതം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാനാകു എന്നാണ് അധികൃതർ പറയുന്നത്.

ഓണക്കാലത്ത് വയനാട്ടിലേക്ക് കണക്കിലധികം വിനോദ സഞ്ചാരികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇതുമൂലം കഴിഞ്ഞ ദിവസങ്ങളില്‍ ചുരത്തില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. 

കഴിഞ്ഞ ദിവസം കണ്ടെയ്നർ ലോറി ചുരത്തിൽ കുടുങ്ങിയതിനെ തുടർന്ന് ഗതാഗത കുരുക്ക് അതിരൂക്ഷമാകുകയായിരുന്നു. അതിനിടെയാണ് കണ്ടെയ്നർ ലോറിക്ക് തീപിടിച്ച സംഭമുണ്ടായത്. ലോറി ചുരത്തിൽ നിന്ന് നീക്കുന്ന ജോലികൾ പുരമാഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. 

Advertisment