New Update
/sathyam/media/media_files/NWOjHaIw7qj9yeSdYV8n.jpg)
കമ്പമല: വയനാട് കമ്പമലയിലെ മാവോയിസ്റ്റ് ആക്രമണക്കേസില്‍ യുഎപിഎ ചുമത്തി. കെഎഫ്.ഡിസി ഓഫീസ് ആക്രമണത്തില്‍ അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. ആറംഗ സംഘത്തിലെ അഞ്ച് പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സിപി മൊയ്തീന്‍, സോമൻ, സന്തോഷ്, വിമല്‍കുമാര്‍, മനോജ് എന്ന ആഷിക് എന്നിവരെയാൻ തിരിച്ചറിഞ്ഞത്. വിമല്‍കുമാര്‍ തമിഴ്നാട് സ്വദേശി സ്വദേശിയെന്ന് പൊലീസ് പറഞ്ഞു.
Advertisment
ഒരു വര്‍ഷത്തിനു മുൻപാണ് തൃശൂര്‍ വിയ്യൂര്‍ സ്വദേശിയായ മനോജ് സംഘത്തിന്‍റെ ഭാഗമായത്. ഇതേ സംഘം ആഴ്ചകള്‍ക്ക് മുമ്പ് കേളകം, ആറളം എന്നിവിടങ്ങളിലുമെത്തിയതായി പൊലീസ് വ്യക്തമാക്കി. മാവോയിസ്റ്റുകള്‍ക്കായി വനമേഖലയില്‍ പൊലീസ് തെരച്ചില്‍ തുടരുകയാണ്.