ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ ഭാഗമായി പെൺകുട്ടികൾക്കായി 20 ദിവസത്തെ നീന്തൽ പരിശീലന പരിപാടി

author-image
കെ. നാസര്‍
New Update
f9d0c8dd-af9f-4e47-9335-47ade374da0d

ആലപ്പുഴ : ആലപ്പുഴ ജില്ല വനിത ശിശു വികസന ഓഫീസും, ഡിസ്ട്രിക്ട് സങ്കൽപ്പ് ഹബ് ഫോർ എം പവർ മെൻറ് ഓഫ് വിമനും, ജില്ല സ്പോർട്ട്സ് കൗൺസിലും സംയുക്തമായി ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ പെൺകുട്ടികൾക്കായി 20 ദിവസത്തെ നീന്തൽ പരിശീ പരിപാടി ആരംഭിച്ചു. 

Advertisment

നീന്തൽ പരിശീലനപരിപാടിയുടെ ഉദ്ഘാടന കർമ്മം ജില്ല സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ്  വി.ജി വിഷ്ണു നിർവഹിച്ചു. അമ്പലപ്പുഴശിശു വികസന പദ്ധതി ഓഫീസർ സുജ ദേവി,ഡിസ്ട്രിക്ട് സങ്കൽപ്പ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമൺകോർഡിനേറ്റർ  സിജോയ് തോമസ്, സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റിഅംഗം റ്റി.ജയമോഹൻ എന്നിവർ സംസാരിച്ചു.