തൊടുപുഴ പൈങ്കുളം സെന്റ്  റീത്താസ് ഹൈസ്കൂളിന്റെ 84-മത് വാർഷികവും പുതിയ സ്റ്റേജിന്റെ ഉത്ഘാടനവും സർവീസിൽനിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പും നൽകി

New Update
IMG-20260128-WA0104 (1)

തൊടുപുഴ : പൈങ്കുളം സെന്റ്  റീത്താസ് ഹൈസ്കൂളിന്റെ 84-മത് വാർഷികവും പുതിയ
സ്റ്റേജിന്റെ ഉത്ഘാടനവും സർവീസിൽനിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പും
നൽകി . 

Advertisment

കോതമംഗലം രൂപത വികാരി ജനറാൾ റവ.ഫാ .ഡോ .പയസ് മേലേക്കണ്ടത്തിൽ
സമ്മേളനം ഉത്ഘാടനം ചെയ്തു.സ്കൂൾ മാനേജർ റവ.ഫാ . മാത്യൂസ് മാളിയേക്കൽ
അധ്യക്ഷനായ ചടങ്ങിൽ കോതമംഗലം രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ സെക്രട്ടറി
ഫാ.മാത്യു മുണ്ടക്കൽ സർവീസിൽനിന്നും വിരമിക്കുന്ന സ്കൂൾ ഹെഡ്മാസ്റ്റർ
ശ്രീ.സോണി മാത്യു , ഓഫീസിൽ അറ്റെൻഡന്റ്  ജോസ് ജെയിംസ് എന്നിവരെ
ആദരിച്ചു .

 റിട്ട. കോളേജ് പ്രൊഫസർ  ജോസ് അഗസ്റ്റിൻ മുഖ്യ പ്രഭാഷണം
നടത്തി .സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ സൗമ്യ മൈക്കിൾ റിപ്പോർട്ട്
അവതരിപ്പിച്ചു .കുട്ടികളുടെ വിവിധ കലാപരിപാടികൾ പരിപാടിക്ക് മാറ്റ്
കൂട്ടി .

Advertisment