പാലക്കാട്: കഴിഞ്ഞ ദിവസം വൈകീട്ട് കോട്ടമൈതാനത്ത് നടന്ന സംഗീത പരിപാടിക്കിടയിൽ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാകുകയും പൊതുമുതൽ നശിപ്പിച്ചതായി പരാതി.
പാലക്കാട് നഗരസഭാ അധികൃതർ പരിശോധന നടത്തിയ ശേഷം നഷ്ടം കണക്കാക്കി സംഘാടകരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടികൾ എടുക്കുന്നതാണെന്ന് നഗരസഭ വൈസ് ചെയർമാൻ അഡ്വ: ഇ കൃഷ്ണദാസ് അറിയിച്ചു.