New Update
/sathyam/media/media_files/2025/04/03/ChWGr4NFw0Ues0hfGbs1.jpg)
മലമ്പുഴ : പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴയിലേക് പോകുന്ന പ്രധാനറോഡിൽ വിനോദസഞ്ചാരികളുടെ കാറിൽ മാൻ ഇടിച്ചു. ജലസേചന വകുപ്പിന്റെ ഓഫീസ് പരിസരത്തുള്ള റോഡ് മുറിച്ചു കടക്കാൻ ഓടിയെത്തിയ മാൻ ആണ് കാറിന്റെ വശത്ത് ഇടിച്ചത്.
കാറിന്റെ മുൻവാതിൽ ഞളങ്ങിയതല്ലാതെ മറ്റു അപകടമൊന്നും ഉണ്ടായില്ല. തെറിച്ചു വീണ മാൻ പരിഭ്രാന്തിയോടെ എഴുന്നേറ്റ് ഓടുന്നതിനിടയിൽ മറ്റൊരു കാറിലും ഇടിച്ചാണ് ഓടിപ്പോയതെന്ന് ദൃക്സാ ഷികൾ പറഞ്ഞു.
മയിൽ, കാട്ടുപന്നി, അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികൾ, തെരുവുനായ്ക്കൾ എന്നിവ ഈ പ്രദേശത്ത് സ്ഥിരം അപകടം വരുത്തുന്നതായി നാട്ടുകാർ പറഞ്ഞു. ഇരുചക്ര വാഹനക്കാരാണു് അധികവും അപകടത്തിൽ പെടുന്നതെന്നും നാട്ടുകാർ പറഞ്ഞു