ഒട്ടുംസത്യസന്ധതയില്ലാത്ത നുണാവിഷ്കാരം നിലനിൽക്കില്ല. കേരള സ്റ്റോറി 2,മുഴുവൻ മലയാളികളെയും അപമാനിക്കുന്നതായി പു.ക.സ

New Update
Screenshot_20260220_122546_Facebook
പാലക്കാട്‌ : കേരള സ്റ്റോറി 2 -മുഴുവൻ മലയാളികളേയും അപമാനിക്കാനുള്ള സംഘപരിവാർ ശ്രമം തുടരുന്നതായി പുരോഗമന കലാസാഹിത്യ സംഘം വാർത്താക്കുറിപ്പിലൂടെ പ്രസ്താവിച്ചു.
Advertisment
കേരള സ്റ്റോറി 2 മനുഷ്യവിരുദ്ധ കലാഭാസമാണെന്ന് തിരിച്ചറിയണമെന്ന് പുരോഗമന കലാസാഹിത് സംഘം അഭ്യർത്ഥിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി അംഗീകരിക്കപ്പെട്ട കേരളത്തെ കരിവാരിത്തേക്കുന്ന ജീർണ്ണ ആവിഷ്കാരമാണ് ഈ സിനിമയെന്ന് അതിൻ്റെ ട്രെയിലർ  തന്നെ വ്യക്തമാക്കുന്നു. കൊടുംവിഷം വമിക്കുന്ന വിദ്വേഷം പുരട്ടിയാണ് സംഘപരിവാർ നുണഫാക്ടറിയിൽ നിന്ന് ഇത് നിർമ്മിച്ചെടുക്കുന്നത്.
മതരാഷ്ട്രവാദികൾക്ക് കീഴ്പ്പെടാതെ ജനാധിപത്യത്തിൻ്റെയും മതേതരത്തിൻ്റെയും കൊടി ഉയർത്തിപ്പിടിച്ചു നിൽക്കുന്ന കേരളത്തോടുള്ള പ്രതികാരമാണ് ഇത്തരം സിനിമകൾ പ്രകടിപ്പിക്കുന്നത്.
കഴിഞ്ഞ പത്ത് വർഷമായി ഒരു വർഗീയകലാപവും നടന്നിട്ടില്ലാത്ത കേരളത്തിൽ വെറുപ്പിൻ്റെയും വിഭജനത്തിൻ്റെയും വിത്തുകൾ പാകാനാണ് സംഘപരിവാർ സ്പോൺസർ ചെയ്ത ഈ സിനിമയുടെ വൃഥാശ്രമം.
കേരള സ്റ്റോറിയുടെ ഒന്നാം ഭാഗം അത്തരം  ശ്രമത്തിൻ്റെ തുടക്കമായിരുന്നു. മതനിരപേക്ഷ കേരളം അതിൻ്റെ കൂടെ നിന്നില്ല. യഥാർത്ഥ കല ജീവിതത്തിൻ്റെ സത്യസന്ധമായ ആവിഷ്കാരമാണ്. ഒട്ടുംസത്യസന്ധതയില്ലാത ഈ നുണാവിഷ്കാരം നിലനിൽക്കില്ല.
കേരളത്തെക്കുറിച്ച് നട്ടാൽ മുളയ്ക്കാത്ത നുണകളുമായാണ് കേരള സ്റ്റോറി രണ്ടാം പതിപ്പിൻ്റെ വരവ്.ഒന്നാം പതിപ്പെന്നതുപോലെ ജനങ്ങൾ ഇത് തള്ളിക്കളയുക തന്നെ ചെയ്യും.കലയെ എന്നതുപോലെ തന്നെ,മലയാളിയെയും പരിഹസിക്കുന്ന ഈ ചലച്ചിത്രാഭാസത്തെ അർഹിക്കുന്ന അവജ്ഞയോടെ അവഗണിക്കണമെന്ന് പുരോഗമന കലാസാഹിത്യ
സംഘം അഭ്യർത്ഥിക്കുന്നുവെന്ന് പ്രസിഡണ്ട് വൈശാഖൻ,ജനറൽ സെക്രട്ടറി
ഡോ.കെ പി മോഹനൻ പറഞ്ഞു 
Advertisment