മലമ്പുഴ:കാട്ടിൽ നിന്നും നാട്ടിലേക്ക് ഇറങ്ങി മനുഷ്യരുടെ ജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ മലമ്പുഴ എംഎൽഎ എ പ്രഭാകരൻ ന്റ ഇടപെടലിൽ പാലക്കാട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസിൽ യോഗം ചേർന്നു, യോഗത്തിൽ വന്യമൃഗങ്ങളെ തടയാൻ ഫെൻസിങ് സ്ഥാപിക്കൽ , അടിക്കാടുകൾ വെട്ടുക, കുളങ്ങൾ നിർമ്മിക്കൽ, തേനീച്ചക്കൂട് നിർമ്മിക്കുക തുടങ്ങിയ വിവിധങ്ങളായ പദ്ധതികളെ കുറിച്ച് ചർച്ച ചെയ്തു,
"വന്യജീവി സൗഹൃദ പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് വകയിരുത്താൻ മലമ്പുഴ മണ്ഡലത്തിലെ 8 പഞ്ചായത്തുകളും തീരുമാനിച്ചു, ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാർ പഞ്ചായത്തുകളിൽ ചെന്ന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുവാനും യോഗത്തിൽ തീരുമാനിച്ചു. ഡി എഫ് ഒ ജോസഫ് തോമസ്, വാളയാർ റേഞ്ച് ഓഫീസർ മുഹമ്മദലി ജിന്ന, ഒലവക്കോട് റേഞ്ച് ഓഫീസർ ഇമ്രോസ്, പ്രസിഡന്റ്മാരായ രാധികാമാധവൻ, പി ഉണ്ണികൃഷ്ണൻ, എം.വി സജിത, പ്രസീത, സുനിത അനന്തകൃഷ്ണൻ, രേവതി ബാബു, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, വർക്കേഴ്സ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു