വാളയാർ: ഇന്നലെ രാവിലെ എട്ട് മണിക്ക് വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ തമിഴ് നാട്ടിൽ നിന്നും വന്ന എയർ ബസ്സിലെ യാത്ര കാരനായ തൃശൂർ പൂങ്കുന്നം ന്യൂ ആഗ്രഹാരം വിസ്രാം ഇൻഡിവർ ഫ്ലാറ്റിൽ കണ്ണന്റെ മകൻ കെ ശ്രീജിത്ത് . (33 ) ൽ നിന്നും ഇരുപത് മില്ലി ലിറ്റർ ഹാ ഷീഷ് ഓയൽ പിടികൂടി അറസ്റ്റ് ചെയ്തു.
രേഖകൾ തയ്യാറാക്കി പാലക്കാട് റെഞ്ച് ഓഫീസിൽ ഹാജരാക്കി പാർട്ടിയിൽ എക്സൈസ് ഇൻസ്‌പെക്ടർ സി എൻ മനോജകുമാർ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് മുഹമ്മദ് ഷെരീഫ് പി എം , അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് പ്രഭ ജി. പ്രിവന്റീവ് ഓഫീസർ ഗ്രേഡ് , കെ പി രാജേഷ്. മനോജ് പി എസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.