പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

New Update
solidarity pradhi
കൂട്ടിലങ്ങാടി : ഇറാനിലെ ഇസ്രയേൽ-അമേരിക്കൻ കടന്നുകയറ്റത്തിനെതിരെ സാമ്രാജ്യത്വ - സയണിസ്റ്റ് വംശീയതയ്ക്കും അധിനിവേശത്തിനുമെതിരെ സോളിഡാരിറ്റി, എസ്‌.ഐ.ഒ മക്കരപ്പറമ്പ് ഏരിയ കമ്മിറ്റികൾ സംയുക്തമായി കൂട്ടിലങ്ങാടിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. 
Advertisment
സോളിഡാരിറ്റി മലപ്പുറം ഈസ്റ്റ് ജില്ല സെക്രട്ടറി ഷബീർ കറുമുക്കിൽ, മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് ലബീബ് മക്കരപ്പറമ്പ്, ഏരിയ സെക്രട്ടറി സി.എച്ച് അഷ്റഫ്, എസ്‌.ഐ.ഒ ഏരിയ സെക്രട്ടറി മുഹമ്മദ് നിഹാൽ, അഫ് ലഹ്, ജാബിർ പടിഞ്ഞാറ്റുമുറി, ജലാൽ കൂട്ടിലങ്ങാടി എന്നിവർ നേതൃത്വം നൽകി.
Advertisment