കുറവിലങ്ങാട് എൻഎസ്എസ് കരയോഗത്തിന്റെയും സ്വരുമ പാലിയേറ്റീവ് കെയറിൻ്റേയും സംയുക്താഭിമുഖ്യത്തിൽ സ്വാന്ത്വന പരിചരണത്തിൽ പഠന ക്ലാസ് സംഘടിപ്പിച്ചു

New Update
kuravilangad nss

കുറവിലങ്ങാട്:  കുറവിലങ്ങാട് 3782 നമ്പർ എൻഎസ്എസ് കരയോഗത്തിന്റെയും കുറവിലങ്ങാട് സ്വരുമ പാലിയേറ്റീവ് കെയറിൻ്റേയും സംയുക്താഭിമുഖ്യത്തിൽ സ്വാന്ത്വന പരിചരണം എന്ന വിഷയത്തിൽ പഠന ക്ലാസ് നടത്തി. കുറവിലങ്ങാട് എൻഎസ്എസ് കരയോഗം ഹാളിൽ നടന്ന പഠന ക്ലാസിൽ കരയോഗം പ്രസിഡൻറ് ഡോക്ടർ എ ആർ അശോകൻ അധ്യക്ഷനായി.

Advertisment

 സ്വരുമ  പാലിയേറ്റീവ് കെയർ കോ ഓഡിനേറ്റർ ബെന്നി കോച്ചേരി ക്ലാസ് നയിച്ചു കരയോഗം സെക്രട്ടറി കെ ബി സുരേന്ദ്രനാഥൻ നായർ, ട്രഷറർ പി.ആർ രാഘവൻ നായർ, പഞ്ചായത്തംഗം ലതിക സാജു, കുറവിലങ്ങാട് സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് ബിന്ദു എസ് നായർ ഡോക്ടർ ജി പത്മകുമാർ,സന്തോഷ് കുറവിലങ്ങാട് എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും നടന്നു.