New Update
/sathyam/media/media_files/2025/08/18/nss-karayogam-2025-08-18-17-56-00.jpg)
ഞിഴൂർ : കാട്ടാമ്പാക്ക്658 നമ്പർ NSS കരയോഗത്തിൻ്റെ വാർഷികവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. പ്രസിഡണ്ട് ജെയരാജ് അധ്യക്ഷത വഹിച്ചയോഗത്തിൽ സെക്രട്ടറി എ.ആർ.മണിയൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.
Advertisment
ജയരാജ് പ്രസിഡണ്ടും മണിയൻ സെക്രട്ടറിയുമായുള്ള ഏഴംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. യൂണിയൻ സെക്രട്ടറി അഖിൽ ആർ നായർ, പ്രതിനിധി സഭാംഗം എൻ. പത്മനാഭപിള്ള, ഇൻസ്പെക്ടർ മുരുകേഷ് തുടങ്ങിയവർ പങ്കെടുത്തു.
വനിതാസമാജംഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു. പ്രതിനിധി സഭാംഗം എൻ. പത്മനാഭപിള്ള വാഗ്ദാനം ചെയ്തിരുന്ന സംഭാവനാ വിഹിതം യൂണിയൻ സെക്രട്ടറി അഖിൽ ആർ. നായർക്ക് കൈമാറി.