കടുത്തുരുത്തി കോതനെല്ലൂരില്‍ ഉണ്ടായബൈക്ക്പകടത്തില്‍ തിരുവല്ല കാവുംഭാഗം സ്വദേശിയായ യുവാവ് മരിച്ചു

New Update
jacob death

കടുത്തുരുത്തി: കോതനെല്ലൂരില്‍ ഉണ്ടായബൈക്ക്പകടത്തില്‍ തിരുവല്ല കാവുംഭാഗം സ്വദേശിയായ യുവാവ് മരിച്ചു. കാവുംഭാഗം പള്ളിപ്പാലം അമ്പാട്ട് കുര്യൻ വർഗീസിൻ്റെയും പരേതയായ ജസി വര്‍ഗീസിന്റെയും  മകന്‍  ജേക്കബ് വര്‍ഗീസ്(23) ആണ് മരിച്ചത്. 

Advertisment

കോട്ടയം - എറണാകുളം റോഡിൽ കോതനല്ലൂരിൽ തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടകമെന്ന്  പോലീസ് പറയുന്നു. എറണാകുളത്തെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ബി.കോം വിദ്യാര്‍ഥിയായിരുന്നു. ഇവിടെനിന്നും പരീക്ഷ കഴിഞ്ഞ് തിരുവല്ലയിലെക്ക് മടങ്ങിവരുമ്പോളായിരുന്നു അപകടം. 

ജേക്കബ് വര്‍ഗീസ് സഞ്ചരിച്ച ബൈക്ക് മറ്റൊരുവാഹനത്തിലേക്ക് ഇടിക്കുകയായിരുന്നു. കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. സംസ്‌കാരം പിന്നീട്.

Advertisment