മര്‍കസ് യുനാനി മെഡിക്കല്‍ കോളേജിന് എയ്ഡഡ് പദവി: കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് മുതല്‍ക്കൂട്ടാകും: ഡോ. അസ്ഹരി

New Update
MUMC
നോളജ് സിറ്റി : കേരളത്തിലെ ഏക യുനാനി മെഡിക്കല്‍ കോളേജായ മര്‍കസ് യുനാനി മെഡിക്കല്‍ കോളേജിന് സംസ്ഥാന സര്‍ക്കാരിന്റെ എയ്ഡഡ് പദവി ലഭിച്ചത് കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് മുതല്‍ക്കൂട്ടാകു്‌മെന്ന് മര്‍കസ് സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു.
Advertisment
കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ മുതല്‍ക്കൂട്ടാകുന്ന ഈ തീരുമാനം, സംസ്ഥാനത്തെ യുനാനി വൈദ്യശാസ്ത്ര രംഗത്തിന് പുതിയ ദിശാബോധം നല്‍കുന്നതാണ്. ആരോഗ്യ മേഖലയില്‍ മര്‍കസ് നടത്തിവരുന്ന ദീര്‍ഘവീക്ഷണമുള്ള ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് സര്‍ക്കാരിന്റെ ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ എയ്ഡഡ് പദവി ലഭിച്ചതോടെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ തന്നെ യുനാനി വൈദ്യശാസ്ത്രം പഠിക്കാനുള്ള മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്. ഇത് സംസ്ഥാനത്തെ ആയുഷ് മേഖലയെ ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ പേര്‍ക്ക് ശാസ്ത്രീയമായ യുനാനി ചികിത്സ ലഭ്യമാക്കുന്നതിനും വഴിയൊരുക്കും. കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ ദീര്‍ഘകാല ആവശ്യമാണ് ഇതിലൂടെ നിറവേറ്റപ്പെടുന്നത് എ്‌നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2015ല്‍ പ്രവര്‍ത്തനം ആരംഭിച്ച മര്‍കസ് യുനാനി മെഡിക്കല്‍ കോളേജ് കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസിലാണ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ന്യൂഡല്‍ഹിയിലെ നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്റെ അംഗീകാരവും സ്ഥാപനത്തിനുണ്ട്. ഇതുവരെ 5 ബാച്ചുകളിലായി 262 വിദ്യാര്‍ത്ഥികള്‍ ബി.യു.എം.എസ് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങി.

നീറ്റ് വഴി പ്രവേശനം നേടുന്ന ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ പഠനശേഷം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ആതുരായങ്ങളിലും അനുബന്ധ ആരോഗ്യ സംരംക്ഷണ കേന്ദ്രങ്ങളിലും സേവനം ചെയ്തുവരികയാണ്.
Advertisment