/sathyam/media/media_files/2025/12/04/untitled-design61-2025-12-04-01-38-17.jpg)
ആലപ്പുഴ: തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആര്‍) പ്രചാരണാര്‍ഥം ജില്ലയില്‍ ‘എസ് ഐ ആര്‍ കയാക്കിങ് ഫെസ്റ്റ്’ സംഘടിപ്പിക്കുന്നു.
ഡിസംബര്‍ അഞ്ചിന് വൈകിട്ട് നാല് മണിക്ക് ആലപ്പുഴ ചുങ്കം ജെട്ടിയില്‍ നിന്ന് ആരംഭിക്കുന്ന ഫെസ്റ്റ് ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് ഫ്ലാഗ് ഓഫ് ചെയ്യും.
പള്ളാത്തുരുത്തി വരെയാണ് കയാക്കിങ് ബോട്ടുകളുടെ പ്രദര്‍ശന തുഴയല്‍ സംഘടിപ്പിക്കുന്നത്.
ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, ജില്ലാ സ്വീപ് സെല്‍, ജില്ലാ ഇലക്ടറല്‍ ലിറ്ററസി ക്ലബ്, ടൂറിസം വകുപ്പ്, സായി വാട്ടര്‍ സ്പോട്സ് സെന്റര്‍ തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഫെസ്റ്റില്‍ സായി സ്പോര്‍ട്സ് സെന്ററിലെ കായിക താരങ്ങള്‍, ജില്ലയിലെ ബി എല്‍ ഒ മാര്‍, സ്കൂള്‍ വിദ്യാര്‍ഥികള്‍, വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുക്കും.
ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന കയാക്കിങ് ഫെസ്റ്റ് കൂടിയാലോചന യോഗത്തില്‍ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, തിരഞ്ഞെടുപ്പ് ഡെ. കളക്ടര്‍ എസ് ബിജു, ഡിടിപിസി, സ്പോട്സ് കൗണ്‍സില്‍, സായ് സ്പോര്‍ട്സ് സെന്റര്‍ പ്രതിനിധികള്‍, കേരള കയാക്കിങ് കനോയിങ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us